GeneralLatest NewsNEWS

‘ലോകം ഒരിക്കൽ നിന്റെ ചിരി കാണുമ്പോൾ അന്ന് അവർ കരയും’ ; കുഞ്ഞു ക്വാഡന് പിന്തുണയുമായി ബിബിൻ ജോർജ്

ഭിന്നശേഷിക്കാരനായ തന്നെ സുഹൃത്തുക്കൾ കളിയാക്കുന്നത് അമ്മയോട് സങ്കടത്തോടെ പറയുന്ന ഈ കുട്ടിയുടെ ദൃശ്യങ്ങൾ വൈറലായതോടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് അവനെ പിന്തുണച്ച് നിരവധിപേർ രംഗത്തെത്തി.

ലോകം മുഴുവൻ ഇപ്പോൾ കേഴുന്നത് ക്വാഡൻ ബെയിൽസ് എന്ന ഒൻപത് വയസ്സുകാരന് വേണ്ടിയാണ്. ഭിന്നശേഷിക്കാരനായ തന്നെ സുഹൃത്തുക്കൾ കളിയാക്കുന്നത് അമ്മയോട് സങ്കടത്തോടെ പറയുന്ന ഈ കുട്ടിയുടെ ദൃശ്യങ്ങൾ വൈറലായതോടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് അവനെ പിന്തുണച്ച് നിരവധിപേർ രംഗത്തെത്തി.

ഇപ്പോഴിതാ ബെയിൽസിനോട് പൊരുതാൻ ആവശ്യപ്പെടുകയാണ് നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ്. അവന്മാര് നിന്നെ കരയിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കും. നീ ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കണം. ലോകം, അവസാനം നിന്റെ ചിരി കാണും. ഫേസ്ബുക്ക് കുറിപ്പിലൂടെയയാണ് ഒൻപത് വയസ്സുകാരന് ബിബിന്‍ പിന്തുണ അറിയിച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം………………………….

മോനെ.. ഡാ ചക്കരെ, നീ നിന്റെ അമ്മച്ചി പറയുന്നത് മാത്രം കേട്ടു ജീവിച്ചാല്‍ ലൈഫ് അടിപൊളി ആണ്….ഡാ. ഒന്നും പേടിക്കാനില്ല….

അവന്മാര് നിന്നെ കരയിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കും. നീ ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കണം. ലോകം, അവസാനം നിന്റെ ചിരി കാണും. അന്ന് അവന്മാര് കരയും.

‘പോയി ചാകാന്‍’ പറ അവരോട്. നിന്നെ ഈ ലോകത്തിന് കാണാന്‍ ‘നീ വെളിച്ചത്തേക്ക് നീങ്ങി നിന്നാല്‍ മാത്രം മതിയാകും’.

‘പൊരുതണ്ടേടാ….’ ??

shortlink

Related Articles

Post Your Comments


Back to top button