CinemaGeneralMollywoodNEWS

സെറ്റിലുള്ള എല്ലാവരോടും നന്നായി പെരുമാറും, അദ്ദേഹം അഭിനയിക്കുന്നത് നോക്കിയിരുന്ന് പോകും: ആത്മിയ പറയുന്നു

നടന്‍ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും ഒരു നല്ല പാഠപുസ്തകമാണ് അദ്ദേഹം

തമിഴിലും തെലുങ്കിലും ഒരു പോലെ നിറഞ്ഞു നില്‍ക്കുന്ന താരമാണ് നടി ആത്മിയ രാജന്‍. ജോസഫ്, മാര്‍ക്കോണി മത്തായി തുടങ്ങിയ മലയാള സിനിമകളില്‍ ശ്രദ്ധേമായ വേഷം അവതരിപ്പിച്ച ആത്മിയ വിജയ്‌ സേതുപതിയുമായി അഭിനയിച്ച നിമിഷങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. തമിഴ് സിനിമയിലൂടെയാണ് ആത്മിയ അഭിനയ രംഗത്തേക്ക് എത്തുന്നതെങ്കിലും വിജയ് സേതുപതിക്കൊപ്പം അഭിനയിച്ചത് മലയാള സിനിമയിലാണ്. വിജയ്‌ സേതുപതിയുടെ ആദ്യ മലയാള സിനിമയായ മാര്‍ക്കോണി മത്തായി എന്ന സിനിമയില്‍ ജയറാമിന്റെ നായികയായിട്ടായിരുന്നു ആത്മിയ അഭിനയിച്ചത്.

‘വിജയ്‌ സേതുപതിയുടെ ആദ്യ മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത് എന്നെ സംബന്ധിച്ച്  വലിയ ഭാഗ്യമാണ്. പുള്ളിക്കാരനില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. നടന്‍ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും ഒരു നല്ല പാഠപുസ്തകമാണ് അദ്ദേഹം. എനിക്ക് ഷൂട്ട്‌ ഇല്ലാത്ത സമയത്തെല്ലാം അദ്ദേഹം അഭിനയിക്കുന്നത് നോക്കി ഇരിക്കുമായിരുന്നു, എത്ര അനായാസമായിട്ടാണ് അഭിനയിക്കുന്നത്, സെറ്റിലുള്ള എല്ലാവരോടും വളരെ  നന്നായിട്ട് പെരുമാറും. സത്യത്തില്‍ ആദ്യം ലൊക്കേഷനിലെത്തിയപ്പോള്‍ പരീക്ഷ ഹാളില്‍ കയറിയ ടെന്‍ഷനായിരുന്നു, ചുറ്റും നില്‍ക്കുന്നവരെല്ലാം വലിയ വലിയ അഭിനേതാക്കള്‍ ധൈര്യം സംഭരിച്ചാണ് ക്യാമറയ്ക്ക് മുന്നില്‍ നിന്നത്.  എന്തായാലും ഷൂട്ട്‌ കഴിഞ്ഞപ്പോള്‍ ആ പേടിയൊക്കെ മാറി’.

shortlink

Related Articles

Post Your Comments


Back to top button