തെന്നിന്ത്യമുഴുവന്‍ ആരാധകരുള്ള താരമാണ് കമല്ഹാസന്. കമല്‍ഹാസനോടുള്ള ആരാധനയെക്കുറിച്ച് തുറന്നു പറയുകയാണ് നടന് സിദ്ധിഖ്. ദൃശ്യം എന്ന സിനിമയിലെ തന്റെ പ്രകടനം ഗംഭീരമായിരുന്നുവെന്ന് കമല്ഹാസന് പറഞ്ഞപ്പോള്‍ ഇനി മരിച്ചാലും വേണ്ടില്ല എന്ന തോന്നലാണ് തനിക്ക് ഉണ്ടായതെന്ന് സിദ്ധിഖ് പറയുന്നു.
‘കമല്‍ഹാസനെ നേരില്‍ പരിചയപ്പെടുമ്പോള്‍ എനിക്കൊരു ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹത്തിന് എന്നെ ഓര്‍ക്കത്തക്ക രീതിയില്‍ പരിചയപ്പെടണമെന്നത്. ഏഷ്യാനെറ്റിന്റെ ഫിലിം അവാര്‍ഡ്ദാന ചടങ്ങില്‍ വെച്ച് അങ്ങനെയൊരു അവസരം ലഭിച്ചു. അന്നാണ് ഞാന്‍ കമല്‍ഹാസനുമായി ആദ്യമായി സംസാരിക്കുന്നത്. അദ്ദേഹം എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ‘ദൃശ്യം’ എന്ന ചിത്രത്തിലെ എന്റെ അഭിനയം ഗംഭീരമായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ കാതില്‍ പറഞ്ഞത് ഇതാണ്. ‘എനിക്ക് ഇനി മരിച്ചാലും കുഴപ്പമില്ല സാര്‍’. ചെറുപ്പ കാലം മുതലേ അത്രത്തോളം ആരാധന തോന്നിയിട്ടുള്ള ഒരു നടന് ഞാന്‍ ചെയ്ത ഒരു വേഷത്തെക്കുറിച്ച് പറയുമ്പോള്‍ അതിലും വലിയ ഭാഗ്യമുണ്ടോ?. അദ്ദേഹവുമായി പിന്നീടും സംസാരിച്ചിട്ടുണ്ട്, മണിക്കൂറുകളോളം സിനിമയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇതൊക്കെ പറയുമ്പോഴും മമ്മൂട്ടിയേയും മോഹന്‍ലാലിനെയും നടന്മാര് എന്ന നിലയില്‍ എന്നും ആരാധനയോടെ നോക്കി കാണുന്ന ഒരാള്‍ കൂടിയാണ് ഞാന്‍’. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സിദ്ധിഖ് പറയുന്നു.
Post Your Comments