മകള്‍ ഖദീജയുടെ വസ്ത്രധാരണം വിവാദമാക്കിയവര്‍ക്ക് മറുപടിയുമായി എ.ആര് റഹ്മാന്. മകള്‍ എന്ത് ധരിക്കണമെന്നുള്ളത് അവളുടെ ഇഷ്ടമാണെന്ന് റഹ്മാന് ദ ക്വിന്റിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
“അവള് അവളുടെ സ്വാതന്ത്ര്യം തെരഞ്ഞെടുത്തു. അവളുടെ വസ്ത്രധാരണം മതപരമായ കാര്യത്തേക്കാള്‍ അതൊരു മനശാസ്ത്രപരമായ ഒന്നാണെന്നാണ് എനിക്ക് തോന്നുന്നത്. അവള് ഒരു പാട്ട് പാടുന്നു. അത് ലക്ഷക്കണക്കിന് ആളുകള്‍ റിങ് ടോണായി ഉപയോഗിക്കുന്നു. അന്തര്‍മുഖത്വമുള്ള ഒരു കുട്ടിയുടെ കാര്യമെടുത്താല്‍, ജനങ്ങള്‍ നല്ല രീതിയിലായാലും മോശം രീതിയിലായാലും പിന്തുടരുന്നത് അവര്‍ക്ക് താല്പര്യമുണ്ടാകില്ല. ഒരു പുരുഷന് ബുര്‍ഖ ധരിക്കാന്‍ സാധിക്കില്ല. അല്ലായിരുന്നെങ്കില്‍ ഞാനും അത് ധരിക്കുമായിരുന്നു. എങ്കില്‍ ഷോപ്പിങിനൊക്കെ പോകാന്‍ എളുപ്പമായിരുന്നു” എന്നാണ് എ.ആര് റഹ്മാന് പ്രതികരിച്ചത്.
ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിനാണ് എ.ആര് റഹ്മാന്റെ മകൾ ഖദീജ റഹ്മാന്റെ വസ്ത്രത്തെ കുറിച്ച് ട്വീറ്റ് ചെയ്തത്. ‘ഞാന്‍ എആര്‍ റഹ്മാന്റെ സംഗീതം ഇഷ്ടപ്പെടുന്നു. പക്ഷേ ബുര്‍ഖ ധരിച്ച അദ്ദേഹത്തിന്റെ മകളെ കാണുമ്പോള്‍ വല്ലാത്ത വീര്‍പ്പ് മുട്ടലാണ്. വിദ്യാഭ്യാസം നേടിയ, സാംസ്കാരിക കുടുംബത്തില്‍ നിന്ന് വരുന്നവര്‍ പോലും വളരെ എളുപ്പത്തില്‍ ബ്രെയിന്‍വാഷ് ചെയ്യപ്പെടുന്നുവെന്നത് വല്ലാതെ വിഷമമുണ്ടാക്കുന്നു’- എന്നായിരുന്നു തസ്ലിമ ട്വീറ്റ് ചെയ്തത്. ഖദീജയുടെ ചിത്രമടക്കം ഉള്‍പ്പെടുത്തിയായിരുന്നു ട്വീറ്റ്.
Post Your Comments