
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരയാണ് ഉപ്പും മുളകും. ബാലുവും നീലുവും പിള്ളേരും അടങ്ങുന്ന പാറമട വീടാണ് ഉപ്പും മുളകിലെ പ്രധാന ലോക്കേഷൻ. എന്നാൽ ഉപ്പും മുളകും ആയിരം എപ്പിസോഡുകൾ പിന്നിട്ടപ്പോൾ തന്നെ കഥാഗതിയിൽ വലിയ രീതിയിലുള്ള മാറ്റമുണ്ടായിരുന്നു. പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ ലച്ചുവിൻ്റെ പിന്മാറ്റം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച വിഷയമായിരുന്നു.
ഇപ്പോഴിതാ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉപ്പും മുളകിലെ കേന്ദ്ര കഥാപാത്രങ്ങളായ ബാലുവും നീലുവും പിള്ളേരും ഒപ്പം പാറമട വീടും കാണുന്നില്ല. ലച്ചുവിന് പിന്നാലെ ഞങ്ങളുടെ ബാലുവും നീലുവും പിള്ളേരും പിന്മാറിയതാണോ എന്ന സംശയമാണ് ഇപ്പോൾ ആരാധകർക്കുള്ളത്.
പരമ്പരയുടേതായി പുറത്ത് വിടുന്ന ഓരോ പ്രമോ വീഡിയോയുടെയും എപ്പിസോഡുകളുടെയും ചുവടെ കമൻ്റുകളായി അവർ തങ്ങളുടെ ആശങ്ക പങ്ക് വയ്ക്കുന്നുമുണ്ട്. എന്നാൽ ഇപ്പോൾ ഉപ്പും മുളകിലെ വിഷ്ണു എന്ന മുടിയന്റെ കഥാപാത്രമായി എത്തുന്ന റിഷിയുടെ തന്നെ യൂ ട്യൂബ് ചാനലിലൂടെ ശിവാനിയും പ്രേക്ഷകർക്കിടയിലേക്ക് എത്തുന്നത് സംശയത്തിൻ്റെ ആക്കം കൂട്ടുന്നു.
ഇങ്ങനെ പോകാൻ ആണ് ഉദ്ദേശ്യം എങ്കിൽ ഞങ്ങൾ പരമ്പര കാണുന്നത് നിർത്തും എന്നാണ് ഒരാൾ കമന്റ് ചെയ്യുന്നത് . ഉപ്പും മുളകും എന്നാ ഈ പരമ്പര ഇത്രത്തോളവും വിജയം ആകാൻ കാരണം തന്നെ ബാലുവും കുടുംബവും ആണ്. നീയൊക്കെ അവരെ പറഞ്ഞു വിട്ടിട്ടു ആ ബ്രാൻഡ് നെയിം ഉപയോഗിച്ച് സീരിയൽ ഇറക്കിയ കാണാൻ എന്റെ പട്ടി വരും. അവരൊന്നും ഇല്ലാത്ത ഉപ്പും മുളകും ഞങ്ങൾക്ക് ആവശ്യം ഇല്ല. എന്നിട്ട് അത് മറച്ചു പിടച്ചുകൊണ്ട് ഓരോ ഉടായിപ്പ് കോപ്രായം കാണിച്ചാൽ മനസിലാകില്ല എന്ന് വിചാരിച്ചോ………………. പ്പും മുളകും കുടുംബം എവിടെ ? ഇതല്ല ഞങ്ങൾ കണ്ടു തുടങ്ങിയത് , ഇത് മാത്രം അല്ല ഞങ്ങൾ കാണാൻ ആഗ്രഹിച്ചതും . ഉപ്പും മുളകും എന്ന് പറഞ്ഞാൽ അത് ബാലു നീലു പിള്ളേർ . ഇവർ കഴിഞ്ഞേ ഉള്ളു മറ്റെന്തും………………. കാണൽ നിർത്തി…ഇനി അവർ വന്നിട്ടെ ഉള്ളൂ…കുറെ നാളായി പ്രേക്ഷകരെ മണ്ടന്മാർ ആക്കുന്നു എന്നിങ്ങനെയുള്ള നിരവധി കമ്മന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
Post Your Comments