മികച്ച ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം പാരാസൈറ്റിന് നൽകിയതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്ല രംഗത്ത്.
കൊളറാഡോയിൽ വച്ചു നടന്ന റാലിയിൽ ജനങ്ങളോട് സംവദിക്കവേയാണ് ട്രംപ് ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. ദക്ഷിണ കൊരിയയുമായി വാണിജ്യതലത്തിൽ ഏറെ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.
അതിനിടയിലാണ് അവരുടെ ചിത്രത്തിന് ഏറ്റവും മികച്ച ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം നൽകിയിരിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.
ആ സിനിമ അത്രക്ക് മികച്ചതാണോ? തനിക്കറിയില്ലെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ ട്രംപിന്റെ വാക്കുകൾക്ക് മറുപടിയുമായി ചിത്രം യുഎസിൽ വിതരണത്തിനെടുത്ത നിയോൺ ഇങ്ങനെ കുറിച്ചു; സബ് ടൈറ്റിൽ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന് മനസിലായില്ല, വായിക്കാൻ അറിയില്ലായിരിക്കും എന്നും നിയോൺ കുറിച്ചു.
മികച്ച നഹനടനുള്ള പുരസ്കാരം നേടിയ ബ്രാഡ് പിറ്റിനെ പുകഴ്ത്താനും ട്രംപ് മറന്നില്ല, കുറച്ചെങ്കിലും ബുദ്ധിയുള്ള നടനെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
Post Your Comments