ബിജെപി വക്താവ് ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍ സോഷ്യല്‍ മീഡിയയില്‍ സ്ത്രീയെ പട്ടിയോട് ഉപമിച്ച് സംസാരിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് താരം സ്വര ഭാസ്‌ക്കര്‍. ട്വിറ്ററിലൂടെയാണ് ഇയാൾ യുവതിയെ അപമാനിച്ചത്.
”ദേശീയ വക്താവ് പൊതുവേദിയില്‍ ഒരു സ്ത്രീയെ അധിക്ഷേപിക്കുന്നു! നിങ്ങള്‍ സ്വയം ലജ്ജിക്കണം അഗര്‍വാള്‍ ജി! സ്വയം ലജ്ജിക്കുന്നില്ലെങ്കിലും മാതാപിതാക്കളിട്ട പേര് ചീത്തയാക്കാതെ എങ്കിലും ജീവിക്കൂ” എന്നായിരുന്നു സ്വരയുടെ പരിഹാസം.
Here is a picture of two fallen women who became she-dogs because they cooked for their husbands while on their period in their last life. You can tell they’re sorry from their body language. pic.twitter.com/cRK9dccTPd
— shunali khullar shroff (@shunalishroff) February 18, 2020
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വാമി കൃഷ്മസ്വരൂപ് ദാസ്ജി ആര്‍ത്തവമുള്ള സ്ത്രീകളെ കുറിച്ച് വിവാദ പ്രസ്താവന നടത്തിയത്. ആര്‍ത്തവകാലത്ത് ഭര്‍ത്താക്കന്‍മാര്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കുന്ന സ്ത്രീകള്‍ അടുത്ത ജന്‍മത്തില്‍ പട്ടികളായി ജനിക്കുമെന്നും അത് ഭക്ഷിക്കുന്നവര്‍ വേശ്യകളാകുമെന്നുമായിരുന്നു സ്വാമിയുടെ പരാമര്‍ശം. ഇത് വിവാദമായതിന് പിന്നാലെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞിരുന്നു.
നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന നായ്ക്കുട്ടികളുടെ ചിത്രം പോസ്റ്റ് ചെയ്ത ശേഷം കഴിഞ്ഞ ജന്‍മത്തില്‍ ആര്‍ത്തവദിവസങ്ങളില്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് ഭക്ഷണമുണ്ടാക്കി കൊടുത്തത് കൊണ്ട് പട്ടികളായി ജനിക്കേണ്ടി വന്നവരാണ് എന്ന കാപ്ഷനോടെ എഴുത്തുകാരി ശുനാലി ഖുല്ലര്‍ ഷ്രോഫ് പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ ചിത്രത്തിലെ ഏത് പട്ടിയാണ് താങ്കള്‍ എന്നാണ് ട്വീറ്റ് ചെയ്ത ശുനാലിയോട് ബിജെപി വക്താവ് ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍ ചോദിച്ചത്. തുടർന്ന് ഇത് വന്‍ പ്രതിഷേധത്തിന് കാരണമാവുകയായിരുന്നു.
Post Your Comments