ബോളിവുഡ് സിനിമ താരം ശിൽപ്പ ഷെട്ടി വീണ്ടും അമ്മയായി. ഫെബ്രുവരി 15നാണ് ഇവർക്കൊരു പെൺകുഞ്ഞ് പിറന്നത്. ജീവിതത്തിലേക്ക് പുതിയ അതിഥി വന്നതിന്റെ സന്തോഷം ശിൽപ്പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും ചേർന്നാണ് ആരാധകരുമായി പങ്കുവെച്ചത്. സമിഷ എന്നാണ് ഇരുവരും കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. ഇരുവർക്കും എട്ടു വയസുകാരനായ വിയാൻ എന്നൊരു മകൻ കൂടിയുണ്ട്.
ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഒരത്ഭുതത്തിലൂടെ മറുപടി ലഭിച്ചിരിക്കുന്നു. ഞങ്ങളുടെ മാലാഖ സമിഷ ഷെട്ടി കുന്ദരയുടെ വരവ് ഞങ്ങൾ സന്തോഷപൂർവ്വം അറിയിക്കുന്നു. ഞങ്ങളുടെ മാലാഖയെ അനുഗ്രഹിക്കൂ,” ശിൽപ്പ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘ദൈവത്തെ പോലെ ഒരാളെ ലഭിച്ചിരിക്കുന്നു’ എന്നാണ് സമിഷ എന്ന വാക്കിന് അർത്ഥമെന്നും ശിൽപ്പ പറയുന്നു.
Post Your Comments