
പ്രണയത്തിനൊപ്പം തന്നെയുള്ള വികാരമാണ് വിരഹം ആ വേദന സഹിക്കാൻ തയ്യാറായവർ മാത്രമേ പ്രണയിക്കാവൂ എന്ന്ഗായികയും നടിയുമായ റിമി ടോമി പറയുന്നു. ഒന്നും ഒന്നും മൂന്നിന്റെ വേദിയിലാണ് റിമി ഇക്കാര്യം വെളിപ്പെടുത്തിയത്. നടി ജൂഹി റുസ്തഗിയും ഭാവി വരന് ഡോ. രോവിനും അതിഥികളായെത്തിയ എപ്പിസോഡിൽ ഇരുവരോടും പ്രണയത്തെക്കുറിച്ച് ചോദിക്കുകയായിരുന്നു റിമി.
ഒരു കവർ ഗാനത്തിന്റെ ഷൂട്ടിനു വേണ്ടി പോയപ്പോഴാണ് ഞങ്ങൾ പരിചയപ്പെട്ടതെന്ന് ജൂഹി പറഞ്ഞു. ഷൂട്ട് കഴിഞ്ഞു പിരിഞ്ഞപ്പോൾ മനസിൽ വിഷമം തോന്നി എന്നും അപ്പോഴാണ് തമ്മിൽ ഇഷ്ടം ആണെന്ന കാര്യം തിരിച്ചറിഞ്ഞതെന്നും ഇരുവരും വെളിപ്പെടുത്തി. അപ്പോഴാണ് പ്രണയത്തിനൊപ്പം തന്നെയുള്ള വികാരമാണ് വിരഹം എന്നും,? വേദനിക്കാന്‍ തയ്യാറായവര്‍ മാത്രമേ പ്രണയിക്കാവൂ എന്നും റിമി പറഞ്ഞത്.
Post Your Comments