
യുവനടനില്‍ നിന്നും ഹിറ്റ് സംവിധായകനായി മാറിയ താരമാണ് പൃഥ്വിരാജ്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫര്‍ വന്‍ വിജയമായതിനു പിന്നാലെ
ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുക്കുകയാണ് താരം. ഭാര്യ സുപ്രിയ അല്ലാതെ തന്നെ ആകര്‍ഷിച്ച രണ്ട് സ്ത്രീകളെ കുറിച്ച് മനസ് തുറക്കുകയാണ് താരം. ‘ട്രിവാന്‍ഡ്രം ടൈംസി’ന് നല്കിയ ഒരു അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. സുപ്രിയ അല്ലാതെ മറ്റ് ഏതെങ്കിലും സ്ത്രീക്ക് അതേ മട്ടിലുള്ള ആകര്‍ഷകത്വം ഉള്ളതായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനായി താരം പങ്കുവച്ചതിങ്ങനെ..
ആത്മവിശ്വാസമുള്ള, സ്വന്തം കാലില്‍ നില്ക്കാന് ശേഷിയുള്ള, സ്വന്തം വ്യക്തിത്വത്തില്‍ തൃപ്തി കണ്ടെത്തുന്ന സ്ത്രീകളാണ് തന്നെ ആകര്‍ഷിക്കുന്നതെന്നും പറഞ്ഞ പൃഥ്വി മികച്ച സംവിധായികയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോനാണ് തന്നെ ആകര്‍ഷിച്ച ഒരാള്‍ എന്ന് പറഞ്ഞു. അഞ്ജലി ഏറെ ആകര്‍ഷകത്വമുള്ള സ്ത്രീയാണെന്നും തന്റെ കഴിവുകളിലും ശേഷിയിലും ഏറെ വിശ്വാസമുള്ള വ്യക്തിത്വമാണ്. ഏറെ ആത്മാഭിമാനമുള്ള സ്ത്രീയാണ് അഞ്ജലിയെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.
ആകര്‍ഷകത്വം ഉള്ള സ്ത്രീകളെന്ന് തനിക്ക് തോന്നിയവരില്‍ രണ്ടാം സ്ഥാനം നടിയും യുവതാരം ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ നസിമിനാണ്. താന്‍ അഞ്ജലി മേനോനില്‍ കണ്ട വിശേഷതകളില്‍ പലതും മറ്റൊരു രീതിയില്‍ നസ്രിയയ്ക്കുണ്ടെന്നും അത് അവരെ വളരെ ആകര്‍ഷകത്വമുള്ളയാളാക്കുന്നുവെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.
Post Your Comments