കാളിദാസ് ജയറാം നായകനായ പൂമരത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച താരമാണ് നീത പിള്ള. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ സിനിമയായ ദി കുങ്ഫു മാസ്റ്ററില്‍ മികച്ച പ്രകടനമാണ് താരം കാഴ്ച വച്ചത്. ഇപ്പോഴിതാ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും താന്‍ ശല്യം ചെയ്തവരെ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
‘ഞാന്‍ അമ്ബലത്തില്‍ പോയപ്പോള്‍ ഒരാള്‍ ശല്യം ചെയ്യുന്നതായി തോന്നി. നമുക്ക് മനസിലാകുമല്ലോ. മാക്സിമം ഒഴിഞ്ഞുമാറി. കുറച്ച് കഴിഞ്ഞപ്പോഴും ശല്യം തുടര്‍ന്നുകൊണ്ടിരുന്നു. പുറത്തേക്ക് ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരിടി വച്ചുകൊടുത്തു. വേറൊരാളോട് അയാള്‍ ഇത് ചെയ്യാന്‍ പാടില്ല’-നിത പറഞ്ഞു. ഒരു സ്വകാര്യ ചാനലിലെ പരിപാടിയിലാണ് നിത ഇത് പങ്കുവച്ചത്.
Post Your Comments