BollywoodGeneralLatest News

ഞാന്‍ വായ തുറന്നാല്‍ പലരും മാപ്പ് പറയേണ്ടി വരും, എന്റെ അടുത്തേക്ക് വരരുത്; മുന്‍ കാമുകന് മുന്നറിയിപ്പുമായി നേഹ

എന്റെ പ്രവര്‍ത്തിയുടെ ഫലമാണ് ഞാന്‍ അനുഭവിക്കുന്നത് . അതിന്റെ പേരില്‍ ആരും പ്രശസ്തരാകാന്‍ നോക്കേണ്ട. അതിന് ശ്രമിച്ചാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കും

സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായ പ്രണയമായിരുന്നു ഗായിക നേഹ കാക്കറും ഹിമാന്‍ഷും തമ്മിലുളള പ്രണയം. ഇവരുടെ ബ്രേക്കപ്പാണ് ഇപ്പോഴത്തെ ചര്‍ച്ച. പ്രണയ തകര്‍ച്ചയെ കുറിച്ച്‌ നിരവധി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പ്രണയ തകര്‍ച്ചയ്ക്ക് കാരണം ഹിമാന്‍ഷുവിന്റെ തെറ്റായ പ്രവര്‍ത്തികളാണെന്ന് നേഹ പറഞ്ഞിരുന്നു. ഇതിനെതിരെ ഇയാള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്നു ഹിമാന്‍ഷിന് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് നേഹ.

”തന്റെ പ്രവര്‍ത്തികള്‍ വളരെ നല്ലതാണ്. അതുകൊണ്ട് തന്നെ ഞാനിപ്പോള്‍ സന്തോഷവതിയാണ്. എന്റെ പ്രവര്‍ത്തിയുടെ ഫലമാണ് ഞാന്‍ അനുഭവിക്കുന്നത് . അതിന്റെ പേരില്‍ ആരും പ്രശസ്തരാകാന്‍ നോക്കേണ്ട. അതിന് ശ്രമിച്ചാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കും” നേഹ പറഞ്ഞു.

”ഞാന്‍ വായ തുറന്നാല്‍ പലരും മാപ്പ് പറയേണ്ടി വരും. നിങ്ങളുടെ മാതാപിതാക്കളേയും സഹോദരിയേയും ഞാന്‍ ഇവിടെ കൊണ്ടുവരും എന്നും മറക്കരുത്. ഞാനാണ് വില്ലന്‍ എന്നുള്ള തരത്തുള്ള പ്രചരണങ്ങള്‍ ഒന്നും തന്നെ വേണ്ട. ഇത് നിങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്. എന്റെ അടുത്തേക്ക് വരാനോ എന്നെ കുറിച്ചുളള സംസാരമോ വേണ്ട” നേഹ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button