
മലയാളികള്‍ക്ക് ഏറെ പരിചിതയായ താരമാണ് മീരാ വാസുദേവ്. കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായ താരം തന്റെ ദാമ്പത്യ പരാജയങ്ങളെക്കുറിച്ച് തുറന്നു പറയുന്നു.
ഞങ്ങൾ അയ്യങ്കാർ ബ്രാഹ്മിനാണ്. മകൻ അരീഹ സീനിയർ കെ.ജിയിലാണ്. അവനാണ് എന്റെ ലോകം
വിജയിക്കാതെ പോയ രണ്ടു വിവാഹങ്ങൾ താരത്തിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അതിനെക്കുറിച്ച് മീരയുടെ വാക്കുകള്‍ ഇങ്ങനെ…” ഓർക്കാനും പറയാനും ഇഷ്ടമല്ലാത്ത കാര്യമാണ്. പക്ഷേ, ഒന്ന് മാത്രം പറയാം. എപ്പോഴും വിവാഹബന്ധം വേർപിരിയുമ്പോൾ സ്ത്രീകൾ മാത്രമാണ് സമൂഹത്തിന് മുന്നില്‍ കുറ്റക്കാർ. അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആരും ശ്രദ്ധിക്കാറില്ല. 2005 ലായിരുന്നു ആദ്യ വിവാഹം. ഭർത്താവിൽ നിന്നും ഉണ്ടായ മാനസിക ശാരീരിക ഉപദ്രവങ്ങൾ ഊഹിക്കുന്നതിനും അപ്പുറമായിരുന്നു. എന്റെ ജീവന് ഭീഷണിയുണ്ടായിരുന്നതു കൊണ്ട് പൊലീസ് പ്രൊട്ടക്‌ഷൻ തേടിയിട്ടുണ്ട്. 2012ൽ രണ്ടാമതും വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാൻ കഴിയാത്തതുകൊണ്ടാണ് ആ ബന്ധം വേർപിരിഞ്ഞത്. പക്ഷേ, എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. എന്റെ മകന് ഞങ്ങൾ രണ്ടു പേരെയും വേണം.”
Post Your Comments