‘മീശ മാധവന്’ എന്ന സിനിമയുടെ ടൈറ്റില്‍ ആ സിനിമയ്ക്ക് എത്രത്തോളം ജോജിച്ചതാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ദിലീപിന്റെ അതിലെ മീശപിരി. മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ കുത്തകയായിരുന്ന മീശപിരി ദിലീപിലേക്ക് എത്തിയതിന്റെ അനുഭവം ഒരു സിനിമാ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് എന്ന സംവിധായകന് പങ്കുവെയ്ക്കുകയാണ്.
‘മീശമാധവനില്‍ ദിലീപ് മീശ പിരിച്ചത് ഒരിക്കലും ഒരു വിപണന സിനിമയ്ക്ക് വേണ്ടി മനപൂര്‍വം ചേര്‍ത്തതല്ല. ഹ്യൂമര്‍ കൈകാര്യം ചെയ്യുന്ന നായക നടന്‍എന്ന നിലയില്‍ ദിലീപ് മീശ പിരിച്ചാല്‍ അതൊരു നല്ല രസകരമാകുമെന്ന് തോന്നി. പക്ഷെ മാധവന് മീശ പിരിക്കുന്നുവെങ്കില് അതിനു പിന്നില്‍ വ്യക്തമായൊരു കാരണം ഉണ്ടാകണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അത് ഞങ്ങള്‍ തിരക്കഥയുടെ ചര്‍ച്ചയില്‍ ആ കാരണം കണ്ടെത്തി. ലാലേട്ടന്റെ മീശ പിരിയൊക്കെ മലയാള സിനിമയില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെടുമ്പോള്‍ ദിലീപിനെ കൊണ്ടും അങ്ങനെയൊരു മീശ പിരി ചെയ്യിക്കണമെന്ന് അവന്റെ സുഹൃത്ത് എന്ന നിലയില്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ മീശമാധവനിലെ മാധവന് മീശ പിരിച്ചത് ആ സിനിമയുടെ കൊമേഴ്സിയല്‍ ചേരുവയായിരുന്നില്ല. ആ കഥയ്ക്ക് നന്നായി യോജിച്ചു നിന്ന രീതിയിലായിരുന്നു മീശമാധവനിലെ മാധവന്റെ മീശപിരി. മലയാള സിനിമയില്‍ അങ്ങനെയൊരു ഹ്യൂമര്‍ രീതിയില്‍ മീശ പിരി ആദ്യമായിരുന്നു. തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ കൈയ്യടി ലഭിച്ചതും മാധവന്റെ മീശ പിരിക്കുമ്പോഴുള്ള എക്സ്പ്രഷനായിരുന്നു’.
Post Your Comments