CinemaLatest News

ഷാഹിദുമായി വേർപിരിഞ്ഞതും സെയ്ഫുമായി പ്രണയത്തിലായതും ഇങ്ങനെ; കരീന

കരീന - സെയ്ഫ് വിവാഹം 2012 ലും , ഷാഹിദ് - മിറ ജോടികൾ 2015 ലും വിവാഹിതരായി

ബോളിവുഡിൽ ഒരു കാലത്ത് ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഷാഹിദ് കപൂറിന്റെയും കരീനയുടെയും.
, 2004 ൽ പുറത്തിറങ്ങിയ ഫിദ എന്ന ചിത്രത്തിലൂടെയാണ് കരീനയും ഷാഹിദും പ്രണയത്തിലായത്.

ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഇരുവരുടെയും പ്രണയത്തിന് എന്നാൽ വെറും 3 വർഷങ്ങളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ.

ജബ് വിമെറ്റ് എന്ന ഇംതിയാസ് അലി ചിത്രത്തിന്റെ സമയത്ത് ഇരുവരും വേർപിരിയുകയായിരുന്നു. ഏറെ കാലത്തിന് ശേഷം ഷാഹിദുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് കരീന ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.

ഷാഹിദാണ് തന്നോട് ജബ് വി മെറ്റിലെ ​ഗീത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കണെമന്ന് പറഞ്ഞത്, ആ സമയത്ത് തങ്ങൾ നല്ല പ്രണയിതാക്കളായിരുന്നെന്നും താരം പറഞ്ഞു.

എന്നാൽ വിധി മറ്റൊന്നായിരുന്നു, ജബ് വി മെറ്റിന്റെ ഷൂട്ടിംങ് സമയത്ത് പലതും സംഭവിച്ചു, ഇതേ സമയം താൻ തഷാനിലും ജോലി ചെയ്തിരുന്നതായും കരീന വ്യക്തമാക്കി.

അങ്ങനെ സെയ്ഫുമായി പ്രണയത്തിലാകുകയും ചെയ്തു, ജബ് വിമെറ്റ് എന്റെ സിനിമ ജീവിതവും , തഷാൻ എന്റെ ജീവിതവും മാറ്റി മറിച്ചെന്ന് താരം വ്യക്തമാക്കി. കരീന – സെയ്ഫ് വിവാഹം 2012 ലും , ഷാഹിദ് – മിറ ജോടികൾ 2015 ലും വിവാഹിതരായി.

shortlink

Related Articles

Post Your Comments


Back to top button