മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തില്‍ ഏറെ മുന്നില്‍ നില്ക്കുന്ന ഒരാളാണ് സുരേഷ് ഗോപി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സഹായ മനസ്കതയെ കുറിച്ച് തുറന്ന് പറയുകയാണ് ജോണി ആന്റണി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി തന്റെ സുഹൃത്തിന്റെ കുഞ്ഞിന്റെ ചികിത്സയ്ക്കായി എല്ലാ സഹായവും ചെയ്തതിനെ കുറിച്ച് ജോണി ആന്റണി വെളിപ്പെടുത്തിയത്.
” സുഹൃത്തിന്റെ കുഞ്ഞിന്റെ ചികിത്സയ്ക്കായി ധാരാളം പണം ആവശ്യമായി വന്ന സാഹചര്യം ഉണ്ടായിരുന്നു. സഹായത്തിന് ആദ്യം വിളിച്ചത് സുരേഷ് ഗോപിയെ ആണ്. കുട്ടിയുടെ ചികിത്സയ്ക്ക് പണം ആവശ്യപ്പെട്ട് കഴിഞ്ഞപ്പോള്‍ വളരെ പെട്ടെന്ന് തന്നെ പ്രധാനമന്ത്രിയുടെ ചികിത്സാ പദ്ധതിയില്‍ നിന്നും സഹായം ലഭിക്കാനുള്ള എല്ലാ കാര്യങ്ങളും സുരേഷ് ഗോപി ചെയ്തു തന്നു.
കൂടാതെ ഒഴിവു സമയം കണ്ടെത്തി കുട്ടിയെ കാണാന്‍ അദ്ദേഹം നേരിട്ട് വരികയും ചെയ്തു. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്ന സുരേഷ് ഗോപി മികച്ച നടനെന്നതിലുപരി നല്ലൊരു മനുഷ്യനാണ് ജോണി ആന്റണി പറഞ്ഞു.
Post Your Comments