സോഷ്യൽ മീഡിയയിൽ സജീവമായ ദമ്പതികളാണ് പൂർണ്ണിമയും ഇന്ദ്രജിത്തും, രണ്ടുപേരും പങ്കുവച്ച മല്ലിക സുകുമാരന്റെയും സുകുമാരന്റെയും പ്രണയകാലത്തെ അപൂർവ്വ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
ആരാധകർക്കായി താരങ്ങൾ പങ്കുവച്ച ആ പഴയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. അച്ഛനും അമ്മയും പ്രണയിച്ചിരുന്ന കാലത്തെ ഒരു അപൂർവ്വ ചിത്രമാണിതെന്ന് ഇരുവരും വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് താരങ്ങൾ ചിത്രം പുറത്ത് വിട്ടത്.
ഇതിലെല്ലാമുണ്ട്, എന്തൊരു സുന്ദരിയാണ് അമ്മ എന്ന തലക്കെട്ടോടെയാണ് പൂർണ്ണിമ ചിത്രം പങ്ക് വച്ചത്, എന്നാൽ ഇതേ ചിത്രം തന്നെ പണ്ടുപണ്ടൊരു പ്രണയകാലത്ത് എന്ന അടിക്കുറിപ്പോടെയാണ് ഇന്ദ്രജിത്ത് പങ്ക് വച്ചിരിയ്ക്കുന്നത്
ഏറെ കാലം നീണ്ടുനിന്ന പ്രണയത്തിന് ശേഷം 1978 ഒക്ടോബർ 17 നാണ് മല്ലികയും സുകുമാരനും വിവാഹിതരായത്. വിവാഹത്തോടെ വെള്ളിത്തിരയിൽ നിന്നും മടങ്ങിയ മല്ലിക പിന്നീട് സുകുമാരന്റെ മരണത്തിന് ശേഷമാണ് സിനിമയിലേക്കു തിരിച്ചെത്തിയത്.
Leave a Comment