
സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള പ്രണയവും വിവാഹവും വാര്‍ത്തകളില്‍ നിറയാറുണ്ട്. നടി അനുഷ്ക വിരാട് ദാമ്പത്യം ഒരു ഉദാഹരണം.
തനിക്ക് ഏറ്റവും ആരാധന തോന്നിയിരുന്ന ഹിന്ദി നടി ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ബോളിവുഡ് താര സുന്ദരി സൊണാലി ബിന്ദ്രയോടാണ് തനിക്ക് ആരാധന തോന്നിയതെന്ന് സുരേഷ് റെയ്ന പറയുന്നു.
”കോളേജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സൊണാലി ബിന്ദ്രയോട് കടുത്ത പ്രണയം തോന്നിയിരുന്നു. അവരോടൊപ്പം ഡേറ്റിംഗ് നടത്താൻ ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ ജീവിതത്തില്‍ തന്റെ നാലു വയസ്സുകാരി മകളാണ് ഏറ്റവും വലിയ പിന്തുണ. അവളോടൊപ്പമുള്ള ഓരോ നിമിഷവും വിലമതിക്കാനാകാത്തതാണ്. അവളുടെ വരവ് ജീവിതം തന്റെ ജീവിതം തന്നെ മാറ്റി” സുരേഷ് റെയ്ന പറയുന്നു
Post Your Comments