ആളുകള്‍ രസിക്കാന്‍ വേണ്ടി സിനിമ ഒരുക്കുന്ന സംവിധായകനാണ് താനെന്നും താന്‍ ചെയ്ത സിനിമകളില്‍ ഒന്നും അങ്ങനെ മലയാളിത്വം അവകാശപ്പെടാനില്ലെന്നും സംവിധായകന് പ്രിയദര്ശന് തുറന്നു പറയുന്നു. മോഹന്‍ലാല്‍ നായകനാകുന്ന ‘അറബിക്കടലിന്റെ സിംഹം’ എന്ന ചരിത്ര സിനിമ പ്രിയദര്ശന് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ വലിയ പ്രതീക്ഷയോടെയാണ് മോളിവുഡ് സിനിമാ ലോകം അത് ഉറ്റുനോക്കുന്നത്.
‘മലയാളിത്വം ഒന്നും എന്റെ സിനിമയുടെ ഭാഗമല്ല. തേന്മാവിന് കൊമ്പത്തും കിലുക്കവുമൊന്നും മലയാളിത്വമുള്ള ചിത്രങ്ങളല്ല. ഇതൊന്നും കേരളത്തില്‍ നടക്കുന്ന കഥയുമല്ല. അങ്ങനെയുള്ള മലയാളിത്വം എന്റെ സിനിമയില്‍ ഇല്ല എന്ന് പറയുന്നത് ഞാന്‍ സമ്മതിക്കുന്നു. ഞാന്‍ സംവിധാനം ചെയ്ത ‘മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന സിനിമയൊന്നും എവിടെയും നടക്കുന്ന ഒരു കഥയല്ല. സിനിമ എടുക്കുന്ന എന്റെ ഒരേയൊരു ലക്ഷ്യം ആളുകള്‍ രസിക്കുക എന്നതാണ്. ആ ‘രസം’ എന്ന വാക്ക് എന്റെ സിനിമയ്ക്ക് മുകളില്‍ ഞാന്‍ നിര്‍ത്തുന്നു അതിനു മുകളില്‍ ഒന്നും അവകാശപ്പെടാനില്ല എനിക്ക്. ഞാന്‍ ഒരിക്കല്‍ മുംബൈ എയര്‍പോര്‍ട്ടില്‍ ഇരിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി എന്നെ വന്നു വിളിച്ചു. അമ്മുമ്മയ്ക്ക് ഒന്ന് കാണണമെന്ന് പറഞ്ഞു. ഒരു ഗുജറാത്തി സ്ത്രീയാണ്. അവരുടെ അടുത്ത് ചെന്നപ്പോള്‍ പ്രിയദര്ശന് ആണോ? എന്ന് ചോദിച്ചു. ഞാന്‍ അതെ എന്ന് പറഞ്ഞു. ഞങ്ങള്‍ പരിചയപ്പെട്ടു. അപ്പോള്‍ എന്നെ വന്നു വിളിച്ച കുട്ടി പറഞ്ഞു. ‘അമ്മുമ്മ വിഷമം തോന്നുമ്പോള്‍ സാറിന്റെ സിനിമകള്‍ കണ്ടാണ് അത് മറക്കാറുള്ളതെന്ന്.ഒരു പ്രമുഖ സിനിമാ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പ്രിയദര്ശന് പങ്കുവെയ്ക്കുന്നു.
Post Your Comments