തിര എന്ന വിനീത് ശ്രീനിവാസന് ചിത്രത്തിലൂടെയാണ് ശ്രീനിവാസന്റെ മകനും വിനീത് ശ്രീനിവാസന്റെ മകനുമായ ധ്യാന്‍ ശ്രീനിവാസന് സിനിമയിലെത്തുന്നത്.തിര എന്ന സിനിമയില്‍ താന്‍ നായകനായി മാറിയത് എങ്ങനെ എന്ന് അടുത്തിടെ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ധ്യാന്‍ വ്യക്തമാക്കുകയാണ്. തനിക്ക് വേണ്ടി വിനീത് ശ്രീനിവാസന് ഒരു ഷോട്ട് ഫിലിം നിര്‍മ്മിച്ചിരുന്നുവെന്നും പക്ഷെ പുറത്തിറങ്ങാത്ത ആ ഷോട്ട് ഫിലിമിലൂടെയാണ് വിനീത് തന്നിലെ അഭിനേതാവിനെ കണ്ടെത്തിയതെന്നും ധ്യാന്‍ ശ്രീനിവാസന് പറയുന്നു.
‘എനിക്ക് വേണ്ടി ചേട്ടന് ഒരു ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചിരുന്നു. എട്ട് വര്‍ഷം മുന്‍പ്. ബജറ്റ് കുറയ്ക്കാനായി ഞാനതില്‍ അഭിനയിക്കുക കൂടി ചെയ്തു. ഷൂട്ട് കഴിഞ്ഞെങ്കിലും പുറത്തിറങ്ങിയില്ല. അത് മാത്രമല്ല ചേട്ടനെ പോലും ഞാനത് കാണിച്ചിരുന്നില്ല.
സത്യത്തില്‍ ആ ഷോര്‍ട്ട് ഫിലിം ചെയ്തതിന്റെ പേരില്‍ ഞാന്‍ ചേട്ടന്റെ കുറെ പൈസ അടിച്ചു മാറ്റിയിട്ടുണ്ട്. മാസങ്ങള്‍ക്ക് ശേഷം ഷോര്‍ട്ട് ഫിലിം റിലീസ് ആകില്ലെന്ന് മനസിലാക്കി എന്റെ ലാപ്ടോപ് എടുത്ത് എട്ടനത് കണ്ടു. അതുകണ്ടാണ് തിരയിലെ നായകനാക്കാന്‍ തീരുമാനിച്ചതെന്ന് പിന്നീടു എന്നോട് പറഞ്ഞിട്ടുണ്ട്’.
നിവിന്‍ പോളി നയന്‍താര എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ധ്യാന്‍ ശ്രീനിവാസന് സംവിധാനം ചെയ്ത ‘ലവ് ആക്ഷന്‍ ഡ്രാമ’യ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ഒരു തരംഗം സൃഷ്ടിക്കാനായില്ല,
Post Your Comments