മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് സാബുമോൻ. ഒപ്പം ബിഗ് ബോസ് ആദ്യ സീസണിലെ മത്സരാർത്ഥിയും വിജയിയും ആയിരുന്നു. ബിഗ് ബോസിലൂടെ നിരവധി ആരാധകരാണ് സാബുവിന് ലഭിച്ചത്. അതോടൊപ്പം തന്നെ നിരവധി സിനിമകളിലും സാബുവിന് അവസരം ലഭിച്ചിരുന്നു. എന്നാൽ ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാർത്ഥിയായ രജിത് കുമാറിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സാബു കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതേ തുടർന്ന് താരത്തിന് നേരെ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടായി. ഇപ്പോഴിതാ തനിക്ക് ഇതൊന്നും ഒരു പ്രശ്നം അല്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുകയാണ് സാബുമോൻ.
ബിഗ് ബോസ് രണ്ടാം ഭാഗത്തിന്റെ ഓരോ ദിവസം വിശകലനങ്ങൾ തുടങ്ങുന്നു എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന പോസ്റ്റിൽ തെറി വിളിക്കാൻ ഉള്ളവർ എന്നെ മാത്രം തെറി വിളിക്കുക. എന്റെ ഭാര്യയേയും പിള്ളേരെയും തെറി വിളിക്കുന്നത് നിർത്താനും സാബുമോൻ പറയുന്നുണ്ട്. ഇനി അഥവാ അവരെ വിളിക്കണം എന്നുണ്ടെങ്കിൽ ഒർജിനൽ ഐഡിയിൽ നിന്ന് വിളിക്കാനും യുദ്ധം എങ്കിൽ യുദ്ധം തന്നെയാണ്.
എന്റെ മാമൻ ആണ് മച്ചമ്പി ആണ് കുഞ്ഞമ്മേടെ മാപ്പിള ആണ് എന്ന് പറഞ്ഞോണ്ട് പലരും വരും, അവന്മാരെല്ലാം എനിക്ക് ഹൃദയം കൊണ്ട് അടുത്ത ആളുകൾ അല്ല. കൂട്ടുകാരെ നമ്മൾ കോർത്ത കൈ അഴിയാതെ നോക്കണം, ചേർന്ന ഹൃത്താള ഗതി ഊർന്നു പോകാതെ നോക്കണം. രണ്ട് ദിവസത്തിനുശേഷം ആരംഭിക്കും ആദ്യം എല്ലാം ഒന്ന് കാണട്ടെയെന്നും സാബു പോസ്റ്റിലൂടെ പറയുന്നു.
ഇതിന് മുൻപായി അയ്യപ്പനും കോശിയും എന്ന സിനിമയിൽ സാബു അവതരിപ്പിച്ച കുട്ടമണിയുടെ ലുക്കിൽ ഉള്ള ഒരു ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിനെതിരെയും ചിലർ കമന്റുകളുമായി രംഗത്ത് വന്നിരുന്നു. നീ ഹിന്ദു ആണോയെന്നാണ് ചോദിക്കുന്ന തരത്തിലുള്ള കമന്റുകളാണ് ഇവർ ചോദിക്കുന്നത്. എന്നാൽ ഞാൻ ഹിന്ദുവല്ല ഹിന്ദുസ്ഥാനി ആണെന്നാണ് സാബു നൽകുന്ന മറുപടി.
Post Your Comments