CinemaLatest News

‍ഇതാണ് നിങ്ങൾക്ക് തരുന്ന അവസാന മുന്നറിയിപ്പ്, മുൻ കാമുകനെ അതി രൂക്ഷമായി വിമർശിച്ച് ​ഗായിക നേഹ കക്കർ

താങ്കളുടെ പെങ്ങളും അമ്മയുമടക്കം ഇവിടെ കൊണ്ടുവ

പ്രശസ്ത ബോളിവുഡ് പിന്നണി ​ഗായിക മുൻ കാമുകനെ വിമർശിച്ച് രം​ഗത്ത്, താൻ വാ തുറന്നാൽ പലരും മാപ്പ് പറയേണ്ടിവരുമെന്നാണ് താരം വ്യക്തമാക്കുന്നത്.

ഒരു വർഷത്തോളം നീണ്ടുനിന്ന ​ഗായികയുടെ പ്രണയം വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു, കാമുകൻ ഹിമാൻഷുമായുള്ള പ്രണയം ബോളിവുഡിൽ ഏറെ കൊട്ടിഘോഷിക്കപ്പെട്ടിരുന്നു. എന്നാൽ 1 വർഷത്തിന് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു.

പിന്നീട് പരസ്പരം പഴിചാരി , ആരോപണങ്ങളുമായി രണ്ടുപേരും രം​ഗത്ത് വരികയും ചെയ്തിരുന്നു. ഹിമാൻഷിന്റെ തെററായ പ്രവൃത്തികൾ കാരണമാണ് പ്രണയം തകർന്നതെന്ന് നേഹ പൊതുയിടങ്ങളിലടക്കം പറയുകയും ചെയ്തിരുന്നു.

എന്നാൽ പ്രണയം തകർന്നതിന് പിന്നിലെ യഥാർഥ കാരണം നേഹ തന്നെയാണെന്ന് ഹിമാൻഷ് ആവർത്തിച്ചതോടെയാണ് താൻ വാ തുറന്നാൽ നിങ്ങളിൽ പലരും മാപ്പ് പറയേണ്ടിവരുമെന്നും താങ്കളുടെ പെങ്ങളെയും അമ്മയെയുമടക്കം ഇവിടെ കൊണ്ടുവരുമെന്നും ഇനി ഇതാവർത്തിക്കരുതെന്നും ഇത് അവസാന വട്ട മുന്നറിയിപ്പാണെന്നും താരം വ്യക്തമാക്കിയത്.

തന്നെ ഇനി പിന്തുടരുകയോ തന്നെക്കുറിച്ച് സംസാരിക്കുകയോ പോലും ചെയ്യരുതെന്നും അതി രൂക്ഷമായ ഭാഷയിൽ ഹിമാൻഷിന് നേഹ കക്കർ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button