ബിഗ് ബോസ് ടാസ്‌കിനിടയിൽ മഞ്ജു പത്രോസിന്റെ കാല്‍മുട്ടിന് പരിക്കേറ്റു

ആദ്യ ബസര്‍ ശബ്ദിച്ചപ്പോള്‍ ആവേശത്തോടെ പാഞ്ഞടുത്ത വില്ലന്മാരായ എ ടീമിനെ അതേ ആവേശത്തോടെ തടഞ്ഞുനിര്‍ത്തി ഹീറോസ് ആയിരുന്ന ടീം ബി

ബിഗ് ബോസ്സിലെ പുതിയ ലക്ഷ്വറി ബജറ്റ് ടാസ്‌കിനിടയിൽ മത്സരാർത്ഥി മഞ്ജു പത്രോസിന്റെ കാല്‍മുട്ടിന് പരിക്കേറ്റു. ഇന്നലെ ആരംഭിച്ച ഈ വാരത്തിലെ ലക്ഷ്വറി ബജറ്റ് ടാസ്‌ക് മത്സരാര്‍ഥികളുടെ കായികക്ഷമത കൂടി പരീക്ഷിക്കുന്ന ഒന്നായിരുന്നു. ബി എന്നീ രണ്ട് ടീമുകളായി ആരംഭിച്ച ഗെയിം ഒരു ടീം വില്ലന്മാര്‍ ആകുമ്പോൾ മറ്റേ ടീം ഹീറോസ് ആയിരുന്നു. ഫുക്രു, മഞ്ജു, ജസ്ല, സൂരജ് എന്നിവര്‍ അടങ്ങിയ ടീം ആയിരുന്നു ഇന്നലെ വില്ലന്മാരായി എത്തിയത്. ഡോ രജിത് കുമാർ, വീണ, ആര്യ, പഷാണം ഷാജി എന്നിവരായിരുന്നു ഹീറോസ്.

പ്രവര്‍ത്തനരഹിതമായ ഒരു മിസൈലിന്റെ മാതൃക ഗാര്‍ഡന്‍ ഏരിയയില്‍ ബിഗ് ബോസ് വച്ചിരുന്നു. ഇതിന്റെ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന ഒരു പാനലും സമീപത്തായി വച്ചിരുന്നു. വില്ലന്മാര്‍ തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന പ്ലഗ് പിന്നുകള്‍ പാനലില്‍ ആവശ്യാനുസരണം ഘടിപ്പിക്കുക എന്നതായിരുന്നു മത്സരം. അവരെ ഇതിന് അനുവദിക്കാതിരിക്കുക എന്നതായിരുന്നു ഹീറോസിന്റെ ടാസ്‌ക്.

ആദ്യ ബസര്‍ ശബ്ദിച്ചപ്പോള്‍ ആവേശത്തോടെ പാഞ്ഞടുത്ത വില്ലന്മാരായ എ ടീമിനെ അതേ ആവേശത്തോടെ തടഞ്ഞുനിര്‍ത്തി ഹീറോസ് ആയിരുന്ന ടീം ബി. വീണയും ആര്യയും പാനല്‍ കെട്ടിപ്പിടിച്ച് നിലത്തിരുന്നപ്പോള്‍ പ്ലഗ് ഘടിപ്പിക്കാന്‍ വന്നവരെ തുരത്തുകയായിരുന്നു പാഷാണം ഷാജിയും രജിത്തും ചേര്‍ന്ന്. എന്നാല്‍ മത്സരത്തിന്റെ ആദ്യ റൗണ്ടിനിടെ മഞ്ജുവിന് പരുക്കേറ്റു. പാനലിനടുത്തേക്ക് എത്താന്‍ ശ്രമിച്ച മഞ്ജുവിനെ ഷാജി പിടിച്ച് തള്ളുകയും മഞ്ജു വീഴുകയുമായിരുന്നു.നിലത്തേക്ക് വീണ മഞ്ജു എണീക്കാന്‍ തന്നെ വളരെ വിഷമിച്ചിരുന്നു. പിന്നീട് ഒപ്പമുള്ളവര്‍ ചേര്‍ന്ന് മഞ്ജുവിനെ കണ്‍ഫെഷന്‍ റൂമില്‍ എത്തിച്ചു. ബിഗ് ബോസിന്റെ നിര്‍ദേശപ്രകാരം ഡോക്ടര്‍മാര്‍ എത്തി മഞ്ജുവിനെ പരിശോധിക്കുകയും ആവശ്യമായ പരിചരണം നല്‍കുകയും ചെയ്തു. കാല്‍മുട്ടിനാണ് മഞ്ജുവിന് പരിക്കേറ്റത്.

വിശ്രമം ആവശ്യമുണ്ടെന്നും ശ്രദ്ധിക്കണമെന്നും പറഞ്ഞാണ് ബിഗ് ബോസ് മഞ്ജുവിനെ തിരിച്ചയച്ചത്. തുടര്‍ന്നുള്ള റൗണ്ടുകളില്‍ പങ്കെടുക്കാതെ മഞ്ജു ഗെയിമില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

Share
Leave a Comment