ഇന്ത്യൻ ടു സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 കോട രൂപ വീതം നൽകുമെന്ന് കമൽഹാസൻ വ്യക്തമാക്കി.
മരിച്ച 3 പേരുടെയും മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന ആശുപത്രിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമൽഹാസൻ.
മരണത്തിന്റെ നഷ്ടം നികത്താൻ ആർക്കുമാകില്ലെന്നും എന്റെ കുടുംബത്തിന് സംഭവിച്ച നഷ്ടമായി കണക്കാക്കുന്നുവെന്നും കമൽ പറഞ്ഞു.
ഏതാനും സെക്കന്റുകളുടെ വ്യത്യാസത്തിലാണ് താനും മറ്റുള്ളവരും രക്ഷപ്പെട്ടതെന്നും കമൽ പറഞ്ഞു. അപ്രതീക്ഷിതമായി സംഭവിക്കുന്ന ഇത്തരം സംഭവങ്ങളുടെ വേദന തനിക്ക് അറിയാമെന്നും കമൽ കൂട്ടിച്ചേർത്തു.
Post Your Comments