CinemaGeneralLatest NewsMollywoodNEWS

ദാസനും വിജയനും എന്‍റെ പ്രിയപ്പെട്ടവര്‍ മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട നടനെക്കുറിച്ചും കല്യാണിയുടെ തുറന്നു പറച്ചില്‍

എത്ര കണ്ടാലും ഈ സിനിമകള്‍ എന്നെ ചിരിപ്പിച്ചു കൊണ്ടേയിരിക്കും

മലയാളത്തിലെ ആദ്യ സിനിമ തന്നെ ഗംഭീരമാക്കിയ കല്യാണി പ്രിയദര്‍ശന്‍ മലയാളത്തില്‍ തന്നെ താന്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയിരികുകയാണ്. ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന സിനിമയില്‍ നായിക വേഷം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കല്യാണി. മലയാളത്തില്‍ എവര്‍ ഗ്രീന്‍ ഹിറ്റുകള്‍ ഒരുക്കിയ പ്രിയദര്‍ശന്റെ മകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ അച്ഛന്റെ സിനിമയിലേത് അല്ല. മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കിയിട്ടുള്ള ദാസനും വിജയനുമാണ് തന്റെ ഏറ്റവും ഇഷ്ട കഥാപാത്രങ്ങളെന്നു കല്യാണി തുറന്നു സമ്മതിക്കുകയാണ്. നടന്മാരില്‍ ഫഹദ് ആണ് തന്‍റെ ഫേവറൈറ്റ് എന്നും ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവേ കല്യാണി പ്രിയദര്‍ശന്‍ പങ്കുവെയ്ക്കുന്നു.

‘മലയാളത്തിലെ രണ്ടു കഥാപത്രങ്ങളെ എനിക്ക് വളരെ ഇഷ്ടമാണ്. ദാസനും വിജയനും ആ സീരിസിലെ നാടോടിക്കാറ്റ് മുതല്‍ എല്ലാ സിനിമകളും ഇഷ്ടമാണ്. എത്ര കണ്ടാലും ഈ സിനിമകള്‍ എന്നെ ചിരിപ്പിച്ചു കൊണ്ടേയിരിക്കും. പുതിയകാലത്ത് ഫഹദ് ഫാസിലിന്റെ എല്ലാ സിനിമകളും ഇഷ്ടമാണ്. ഫഹദാണ് എന്റെ ഇഷ്ട നടന്‍. ‘സുഡാനി ഫ്രം നൈജീരിയ’ അടുത്ത കാലത്ത് കണ്ടവയില്‍ ഹൃദയം കവര്‍ന്ന സിനിമയാണ്’.

 

shortlink

Related Articles

Post Your Comments


Back to top button