നടൻ ചെമ്പൻ വിനോദ് ജോസിന്റെ വിവാഹ വാർത്തയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ ചര്‍ച്ച. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസ് ആണ് വധു. വിവാഹ തിയതിയും സ്ഥലവും തീരുമാനിച്ചിട്ടില്ല. അതേസമയം വിവാഹ വാർത്തയോടൊപ്പം താരത്തിന്റെ പ്രതിശ്രുത വധുവിന്റെ ചിത്രവും വിവാഹ രജിസ്ട്രേഷന് മുന്നോടിയായുള്ള നടപടി ക്രമത്തിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ പങ്കുവയ്ക്കുകയാണ് താരം.
അടുത്ത മാസം ഞാൻ വിവാഹിതനാകുന്നുവെന്ന കാര്യം സത്യമാണ്. വിവാഹം വാർത്തകൾ പല മാധ്യമങ്ങളില്‍ വന്നതും ശ്രദ്ധയിൽ പെട്ടു. അതേസമയം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ എന്റെ അറിവോടെ പുറത്തു വന്നതല്ല. ആരോ കാണിച്ച കുസൃതിയാണത്. എന്റെ അറിവോടെയല്ലാതെ പുറത്ത് വന്ന ചിത്രം സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതിനോട് താത്പര്യവുമില്ല. വിവാഹ തീയതി സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല. എല്ലാം വഴിയേ അറിയിക്കാം. എല്ലാവരുടേയും പ്രാർത്ഥനകൾ ഉണ്ടായാൽ മതി– ചെമ്പൻ ഒരു മാധ്യമത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു
Post Your Comments