
തെന്നിന്ത്യൻ നടി അമല പോളും തമിഴ് സിനിമ സംവിധായകന് എ എല്‍ വിജയിയുമായുള്ള വിവാഹവും വേര്‍പിരിയലും ഒക്കെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.അതിനിടെ കഴിഞ്ഞ ദിവസം അമലയും വിജയ്യും തമ്മില്‍ വേര്‍പിരിയാന്‍ കാരണം ധനുഷ് ആണെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തില്‍ മനസ് തുറന്നിരിക്കുകയാണ് അമല പോള്‍.
മുന്‍ഭര്‍ത്താവ് വിജയുമായി വേര്‍പിരിയുന്നതിന് കാരണം നടന് ധനുഷ് അല്ലെന്ന് അമല പോള്‍ പറഞ്ഞു. വിവാഹമോചനത്തെ കുറിച്ച് പ്രചരിക്കുന്ന കഥകള്‍ അനാവശ്യമാണെന്നും. തന്റെ മാത്രം തീരുമാനമായിരുന്നുവെന്നും അത് വ്യക്തിപരമായിരുന്നുവെന്നും അമല പോള്‍ പറഞ്ഞു. ധനുഷ് തന്റെ നല്ലൊരു അഭ്യുദയകാംക്ഷി ആണെന്നും താരം പറഞ്ഞു. രണ്ടാമതൊരു വിവാഹം ഉടന്‍ ഉണ്ടാവില്ലെന്നും പുതിയ ചിത്രങ്ങള്‍ പുറത്തിറങ്ങിയ ശേഷം ഒരു ദിവസം താന്‍ തന്നെ വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അമല ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ദൈവത്തിരുമകള്‍ എന്ന സിനിമയ്ക്കിടയിലായിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. ശേഷം രണ്ടുവര്‍ഷം കഴിയുന്നതിനിടയിലായിൽ തന്നെ ഇരുവരും തമ്മിൽ വേർപിരിഞ്ഞു. സിനിമയില്‍ മികച്ച കെമിസ്ട്രിയായിരുന്നുവെങ്കിലും അത് ജീവിതത്തില്‍ നിലനിര്‍ത്താന്‍ ഇരുവര്‍ക്കും കഴിഞ്ഞിരുന്നില്ല. തെറ്റായ തീരുമാനമായിരുന്നില്ല അതെന്ന് ഇരുവരും പിന്നീട് പറഞ്ഞിരുന്നു. പക്വതയില്ലാത്ത പ്രായത്തിലെടുത്ത തെറ്റായ തീരുമാനമായിരുന്നു വിവാഹമെന്നായിരുന്നു അമല പോള്‍ പറഞ്ഞത്. ഒരുമിച്ച് മുന്നോട്ട് പോവാനാവില്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായാണ് തങ്ങള്‍ വേര്‍പിരിഞ്ഞതെന്നും താരം പറഞ്ഞിരുന്നു.
അമല പോളുമായി വിവാഹ മോചനം നേടിയതിന് പിന്നാലെയായാണ് എഎല്‍ വിജയ് ഡോക്ടര്‍ ഐശ്വര്യയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് ആശംസ നേര്‍ന്ന് അമല പോളും എത്തിയിരുന്നു.
Post Your Comments