
ടിക് ടോക്കിലൂടെ ശ്രദ്ധേയയായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി.
സുഹൃത്ത് അര്ജുന് സോമശേഖറാണ് വരന്. ഗുരുവായൂർ നടയിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തമിഴ് ബ്രാഹമ്ണ ആചാരപ്രകാരമായിരുന്നു വിവാഹം. അന്തരിച്ച നടൻ രാജാറാമിന്റെയും നടിയും നർത്തകിയുമായ താരാകല്യാണിന്റെയും മകളാണ് സൗഭാഗ്യ.
സൗഭാഗ്യയ്ക്കൊപ്പം ഡബ്സ്മാഷിലൂടെ ആരാധകര്‍ക്ക് സുപരിചിതനാണ് അർജുൻ. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഡബ്സ്മാഷ് വിഡിയോകളും സോഷ്യൽ മീഡിയിൽ തരംഗമായിരുന്നു. ടിക് ടോക്ക് വിഡിയോകളിലെ പ്രകടനത്തിനിടെ ഇരുവരും പ്രണയത്തിലാണോ എന്ന സംശയം ആരാധകർ പലപ്പോഴും ഉന്നയിച്ചിരുന്നു. എന്നാൽ അടുത്തിടെയാണ് സൗഭാഗ്യ ഇക്കാര്യത്തിൽ സ്ഥരീകരണം നൽകിയത്.
ടിക് ടോക്ക് വിഡിയോകളിലൂടെ പ്രശ്സതിയാർജിച്ച സൗഭാഗ്യ
മികച്ചൊരു നർത്തകി കൂടിയാണ്.
Post Your Comments