കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുകാരനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവും ദുഃഖവും പങ്കുവച്ച് നടി ജ്യോതി കൃഷ്ണ. നിറകണ്ണുകളോടെയായിരുന്നു ജ്യോതിയുടെ പ്രതികരണം. ഒരു കുഞ്ഞ് ഈ ലോകത്ത് ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന അമ്മ തന്നെ അതിന്റെ ജീവനെടുത്തത് വലിയ ക്രൂരതയാണെന്ന് ജ്യോതി കൃഷ്ണ പറഞ്ഞു. ഫേസ്ബുക്ക് ലൈവിനിടയിലാണ് ജ്യോതി ഈ കാര്യം പറഞ്ഞത്.
ജ്യോതിയുടെ വാക്കുകൾ :
“എന്തിന്റെ പേരിലായാലും വെറുതെ വിട്ടുകൂടായിരുന്നോ? വീട്ടുകാർ നോക്കില്ലായിരുന്നോ? എത്രയോ കുട്ടികളില്ലാത്ത ആൾക്കാരുണ്ട്? അവർക്ക് ആർക്കെങ്കിലും കൊടുത്തൂടായിരുന്നോ? ഇത്രയും വലിയ ക്രൂരത കാണിക്കേണ്ട ആവശ്യമുണ്ടായിരുന്നോ? എത്രമാത്രം വേദന ആ കുഞ്ഞ് അനുഭവിച്ചു കാണും? അതു അനുഭവിക്കുമ്പോഴും അമ്മയെ ആയിരിക്കില്ലേ ആ കുഞ്ഞ് അന്വേഷിച്ചിരിക്കുക!”
“പ്രകൃതി സ്ത്രീക്ക് മാത്രം കൊടുത്തിരിക്കുന്ന ഒരുപാട് സൗഭാഗ്യങ്ങളുണ്ട്. അതിലേറ്റവും വലിയ കാര്യമാണ് ഒരു അമ്മയാകുക എന്നത്. ഒരു സ്ത്രീ അമ്മയാവുമ്പോഴാണ് അവർ പൂർണയാകുന്നത്. എല്ലാ രീതിയിലും! അതിൽ നിന്നു അവൾ പഠിക്കുന്ന ഒത്തിരി കാര്യങ്ങളുണ്ട്. ഞാൻ അത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഞാനത് ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. പല സമയത്തും അച്ഛൻമാർ അസൂയയോടെ നോക്കുന്ന ഒത്തിരി കാര്യങ്ങളുണ്ടാകും കുഞ്ഞുങ്ങളുടെ കാര്യത്തിൽ, ഒരു കുഞ്ഞ് ഈ ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വസിക്കുക അതിന്റെ അമ്മയെ ആണ്,” ജ്യോതി കൃഷ്ണ പറഞ്ഞു.
Post Your Comments