മലയാള സിനിമാ പ്രേക്ഷകര്‍ക്ക് വലിയ ഒരു പ്രതീക്ഷയാണ് അന്‍വര്‍ റഷീദ് എന്ന പേര്. മലയാളത്തിന് ഹിറ്റുകള്‍ മാത്രം നല്‍കിയിട്ടുള്ള അന്‍വര്‍ റഷീദില്‍ നിന്ന് എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ സിനിമ സംഭവിക്കുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. സംവിധായകന്റെ റോളില്‍ നിന്ന് ഒഴിഞ്ഞു നിന്ന അന്‍വര്‍ റഷീദ് മലയാള സിനിമയുടെ നിര്‍മ്മാണ രംഗത്ത് സജീവമായിരുന്നു. പക്ഷെ സംവിധായകര്‍ സംവിധായകരായി തന്നെ ഇരുന്നാല്‍ മതിയെന്ന സമീപനം ഈ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്നുണ്ടെന്നും അത് കൊണ്ട് തന്നെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് വോട്ടില്ലെന്നും അന്‍വര്‍ റഷീദ് വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ തുറന്നു പറയുന്നു. സിനിമ സംവിധാനം ചെയ്യാന്‍ നീണ്ട കാലയളവ് എടുക്കന്നതിനെക്കുറിച്ചും അന്‍വര്‍ റഷീദ് വ്യക്തമാക്കുന്നു.
‘ഞാന്‍ മൂന്ന് സിനിമ നിര്‍മ്മിച്ചിട്ടുണ്ട്, ഇപ്പോള്‍ വിജയ സിനിമകള്‍ ചെയ്യുന്ന സംവിധായകര്‍ മിക്കവരും തന്നെ നിര്‍മ്മാണ രംഗത്തേക്ക് വന്നിട്ടുണ്ട്. സംവിധായകര്‍ സംവിധായകരായി തന്നെ ഇരുന്നാല്‍ മതിയെന്ന സമീപനമുണ്ട് ഇന്‍ഡസ്ട്രിയില്‍. ഇപ്പോഴും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് വോട്ടില്ല. ഞാന്‍ സത്യത്തില്‍ പരാജയത്തെ ഭയപ്പെടുന്ന ആളാണ്. അതാണ് സിനിമ ചെയ്യാന്‍ ഇത്ര താമസം വരുന്നതിന്റെ ഒരു കാരണം. വളരെ സൂക്ഷിച്ചേ സിനിമകള്‍ ചെയ്യാറുള്ളൂ. നമ്മളോ അല്ലെങ്കില്‍ മറ്റൊരാളോ ആണ് നിര്മ്മതാവെങ്കിലും ശരി സിനിമയുടെ പരാജയം പലരെയും ബാധിക്കും. എത്ര സൂക്ഷിച്ചാലും വിജയം പരാജയം ഇവ മാറി മറിയാം.’ അന്‍വര്‍ റഷീദ് പറയുന്നു. ഫഹദ് -നസ്രിയ താരദമ്പതികള്‍ ഒന്നിക്കുന്ന ‘ട്രാന്‍സ്’ ആണ് റിലീസിന് തയ്യാറെടുക്കുന്ന അന്‍വര്‍ റഷീദ് ചിത്രം.
Post Your Comments