പ്രധാനമന്ത്രി നരേന്ദ്രമോഡിയെ നടന് മോഹൻലാൽ സന്ദർശിച്ചതും നോട്ടുനിരോധനത്തെ പ്രകീർത്തിച്ചു കൊണ്ട് ബ്ലോഗ് പങ്കുവച്ചതുമെല്ലാം ജനങ്ങൾക്കിടയിൽ മോഹൻലാലിന്റെ രാഷ്ട്രീയം ചർച്ചയാക്കിയിരുന്നു. എന്നാൽ, മോഹൻലാൽ ഒരിക്കലും തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇപ്പോഴിതാ പഠനകാലത്തെ മോഹന്‍ലാലിന്റെ രാഷ്ട്രീയ ചായ്വ് ഏതു പാര്‍ട്ടിയോട് ആണെന്ന് തുറന്നു പറയുകയാണ് നടന് സന്തോഷ്.
”മോഹൻലാൽ എസ്.എഫ്.ഐ.യും താൻ ഡി.എസ്.യുവും ആയിരുന്നു, അതുകൊണ്ട് തന്നെ അന്ന് തങ്ങൾ തമ്മിൽ ചേർച്ചക്കുറവുണ്ടായിരുന്നു” ഒരു അഭിമുഖത്തില്‍ സന്തോഷ് പറയുന്നു. പ്രീഡിഗ്രിക്കും ഡിഗ്രിക്കും സന്തോഷ് തിരുവനന്തപുരം എം.ജി. കോളേജിലായിരുന്നു പഠിച്ചത്. അതേ ബാച്ചിലായിരുന്നു മോഹൻലാലും. മോഹൻലാൽ കൊമേഴ്സും സന്തോഷ് മാത്തമാറ്റിക്സും ഡിപ്പാര്ട്ടുമെന്റുകളിലായിരുന്നു.
Post Your Comments