കെ മധു എസ്എന്‍ സ്വാമി ടീമിന്റെ സിബിഐ പരമ്പരകള്‍ ഇന്നും പ്രേക്ഷകര്‍ക്കുള്ളില്‍ വിസ്മരിക്കാന്‍ കഴിയാത്ത ത്രില്ലര്‍ അനുഭവങ്ങളാണ്. ഇന്ന് വെബ് സീരിസുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിനെ ഭരിക്കുമ്പോള്‍ പണ്ടേ തന്നെ കെ മധു- എസ്എന്‍ സ്വാമി – മമ്മൂട്ടി ടീം ഇതിനു തുടക്കം കുറിച്ചവരാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ ഒരു സിനിമയ്ക്ക് നാല് ഭാഗങ്ങള്‍ ഉണ്ടാക്കിയതും ഇതേ കൂട്ടുകെട്ടാണ്. നാലും കഴിഞ്ഞു അഞ്ചാം ഭാഗത്തിന്റെ സിബിഐ ചര്‍ച്ചകള്‍ പുരോഗമിക്കവേ മമ്മൂട്ടി പറഞ്ഞ മറ്റൊരു കാര്യമാണ് ഇപ്പോള്‍ എസ്എന്‍ സ്വാമി ഒരു ടിവി ചാനല്‍ അഭിമുഖ പരിപാടിയില്‍ പങ്കുവെച്ചത്.
‘സുരേഷ് ഗോപി ചെയ്ത ഹാരി എന്ന സിബിഐ കഥാപാത്രത്തെ വികസിപ്പിച്ചു കൊണ്ട് ഒരു സിനിമ ചെയ്‌താല്‍ അത് നന്നായിരിക്കുമെന്ന് നടന്‍ മമ്മൂട്ടിയാണ് ഒരിക്കല്‍ ഒരു സിനിമാ ലൊക്കേഷനിടെ കെ മധുവിനോടും എന്നോടും പങ്കുവെച്ചത്. സിബിഐ പരമ്പരയുടെ അഞ്ചാം ഭാഗം പ്ലാന്‍ ചെയ്യുന്നതിന്റെ തുടക്ക സമയത്തായിരുന്നു മമ്മൂട്ടി അങ്ങനെയൊരു അഭിപ്രായം പറഞ്ഞത്’. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും ആ സിനിമ നടക്കാതെ പോകുകയായിരുന്നു. ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ നാല് ഭാഗങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിട്ടുള്ളത്.
Post Your Comments