ബെംഗളുരു: മുതിർന്ന കന്നഡ നടിയും പ്രശസ്ത പ്രമുഖ ഭരതനാട്യം നർത്തകൻശ്രീപദി ബെല്ലാദിന്റെ ഭാര്യയുമായ കിഷോരി ബല്ലാൽ (75) അന്തരിച്ചു.
ബെഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1960 കളിലാണ് കിഷോരി സിനിമകളിൽ സജീവമായത്. അമ്മ വേഷങ്ങളിലാണ് ഏറെ ശ്രദ്ധനേടിയത്.
ഇവളെന്ദ ഹെന്ദതി എന്നതായിരുന്നു ആദ്യ ചിത്രം, നല്ല നർത്തകി കൂടിയായ കിഷോരിയെ തേടി ഒട്ടനവധി അവസരങ്ങളാണ് പിന്നാലെയെത്തിയത്.
2004 ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം സ്വദേശിൽ പ്രധാന വേഷം ചെയ്തിരുന്നു. 2016 ൽ പുറത്തിറങ്ങിയ കാഹിയാണ് അവസാന ചിത്രം.
Post Your Comments