കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ കരുണ സംഗീത നിശ വിവാദത്തില്‍ നടി റിമ കല്ലിങ്കലിന്റെ പേര് ഉയര്‍ന്നു വന്നതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശവുമായി ഇഷ്കിന്റെ സംവിധായകന്‍ അനുരാജ് മനോഹര്‍. സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുന്ന,നിലപാട് പറയുന്ന സ്ത്രീ എന്ന നിലയ്ക്കാണ് റിമ ഇപ്പോള്‍ അക്രമിക്കപ്പെടുന്നതെന്ന് അനുരാജ് പറയുന്നു.
ഭര്‍ത്താവ് ചെയ്തു എന്ന് പറയുന്ന കുറ്റത്തിന് ഭാര്യയാണ് പഴി കേള്‍ക്കേണ്ടത് എന്ന ലൈന്‍ ആണെങ്കില്‍, ഗുജറാത്തിലുള്ള ഭര്‍ത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീ ഉണ്ടല്ലോ അവരെ നാം എന്ത് പറയണം? അനുരാജ് ഫേസ്ബുക്കില്‍ ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുന്ന,നിലപാട് പറയുന്ന സ്ത്രീ എന്ന നിലയ്ക്കാണ് റിമ ഇപ്പോള്‍ അക്രമിക്കപ്പെടുന്നത്.
കൊച്ചി മ്യൂസിക് ഫൗണ്ടേഷനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ അവര്‍ നിരന്തരം അക്രമിക്കപ്പെടുകയാണ്..
അക്രമിക്കുന്നവരുടെ രാഷ്ട്രീയം കൂടെ ഈ അവസരത്തില്‍ പരിശോധിക്കപ്പെടേണ്ടതാണ്..
ആര്‍ത്തവകാലത്തെ സ്ത്രീ അശുദ്ധയാണ് എന്നു പറയുന്നവരും,സ്ത്രീകള്‍ ആകാശം ലക്ഷ്യമാക്കി മുഷ്ഠി ചുരുട്ടരുത് എന്ന് പറയുന്ന വിഭാഗവും ഇതില്‍ പ്രബലരാണെന്ന് കമന്റുകള്‍ പരിശോധിച്ചാല്‍ വ്യക്തം.
കരുണയുമായി ബന്ധപ്പെട്ട് സംഭവിച്ച മുഴുവന്‍ തെറ്റിദ്ധാരണകളും ധാരണകളും പുറത്ത് വരണം എന്ന് തന്നെയാണ് ആഗ്രഹം.
ഔദ്യോഗികമായി അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.
പൊതു ഇടങ്ങളില്‍ സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക്, വാരി’ അറിയുന്നവര്‍ക്ക് നേരെയും നിയമ നടപടികള്‍ ഉണ്ടാവണം.
ഭര്‍ത്താവ് ചെയ്തു എന്ന് പറയുന്ന കുറ്റത്തിന് ഭാര്യയാണ് പഴി കേള്‍ക്കേണ്ടത് എന്ന ലൈന്‍ ആണെങ്കില്‍..
ഗുജറാത്തിലുള്ള ഭര്‍ത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീ ഉണ്ടല്ലോ അവരെ നാം എന്ത് പറയണം?
Post Your Comments