മലയാളത്തില്‍ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കല്യാണി പ്രിയദര്‍ശന്റെ നിഖിത എന്ന ക്യാരക്ടര്‍ ഇന്നത്തെ കാലഘട്ടത്തിലെ പെണ്‍കുട്ടികളുടെ സ്വഭാവം പ്രകടമാക്കുന്ന കഥാപാത്രമാണ്. മെറ്റീരിയല്‍ നോക്കി വരനെ കണ്ടെത്തുന്ന നായിക കഥാപാത്രത്തിന്റെ തിരിച്ചറിവ് കൂടിയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം പറയുന്നത്. ആദ്യ സിനിമയില്‍ തന്നെ താന്‍ വരനെ അന്വേഷിച്ചു നടന്നുവെങ്കിലും തന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ ‘വരനെ ആവശ്യമില്ല’ എന്ന് കല്യാണി പ്രിയദര്‍ശന്‍ തുറന്നു പറയുകയാണ്. പ്രണയത്തിന്റെ കാര്യത്തില്‍ താന്‍ സിനിമാറ്റിക് ആണെന്നും, തന്റെ ജോഡിയെ കണ്ടെത്തുമ്പോള്‍ ഹൃദയത്തില്‍ ഒരു സ്പാര്‍ക്ക് ഉണ്ടാകുമെന്നും കല്യാണി പറയുന്നു. പ്രണയം ഉണ്ടായിരുന്നുവെങ്കില്‍ തന്റെ ജീവിതം രക്ഷപ്പെട്ടേനെ എന്നും കല്യാണി വ്യക്തമാക്കുന്നു.
‘എനിക്ക് ഒരിക്കലും വരനെ ആവശ്യമില്ല. പ്രണയിച്ചാകും ഞാന്‍ വിവാഹം കഴിക്കുക. പ്രണയത്തിന്റെ കാര്യത്തില്‍ ഞാന്‍ വളരെ സിനിമാറ്റിക് ആണ്. എന്റെ ആളെ കാണുമ്പോള്‍ ഹൃദയത്തില്‍ സ്പാര്‍ക്ക് ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. ഇടയ്ക്ക് ചിലപ്പോഴൊക്കെ ഓര്‍ക്കാറുണ്ട് പ്രണയം ഉണ്ടായിരുന്നുവെങ്കില്‍ എന്റെ ജീവിതം ചിലപ്പോള്‍ രക്ഷപ്പെട്ടെനെ എന്ന്’. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്
Post Your Comments