GeneralLatest NewsMollywood

പത്തൊൻപത് വയസിന് മുമ്പാണ് വിവാഹം കഴിച്ചത്

പെട്ടെന്ന് ആണ് 64-മത്തെ വയസിൽ ഓഫര്‍ കിട്ടി. ഞാന്‍ പോകാന്‍ പറഞ്ഞു. അത് ഒരു ബബ്ലി പ്രകൃതം ഒക്കെ കണ്ട് ആണ് വിളി വന്നത്.

മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട രാജിനി ചാണ്ടി ബിഗ് ബോസിലും എത്തിയിരുന്നു. എന്നാല്‍ ആദ്യത്തെ എലിമിനേഷനില്‍ താരം പുറത്തായി. ഏഷ്യാനെറ്റിന്‍റെ ഫിലിം അവാര്‍ഡ് വിതരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ രാജിനിയും ഭര്‍ത്താവ് ചാണ്ടിയും മനസ് തുറക്കുന്നു. ഞങ്ങള്‍ പണ്ടും ഇപ്പോഴും ഒരുപോലെയാണെന്നും ഒരു മാറ്റവുമില്ലെന്നുമായിരുന്നു രാജനി പറഞ്ഞത്.

”പത്തൊൻപത് വയസിന് മുമ്പാണ് ഞാൻ വിവാഹം കഴിച്ചത്. അത് കഴിഞ്ഞിട്ട് രാജിനിക്ക് ആഗ്രഹമുള്ള ഫീൽഡിൽ എല്ലാം ഞാൻ എൻകറേജ് ചെയ്തു. ഞങ്ങൾ ബോംബേയിൽ ആയിരുന്നു വളരെ നാൾ. അവിടെ ഞങ്ങളുടെ സൊസൈറ്റിയിലും ആ സർക്കിളിലും വളരെ പോപ്പുലർ ആയിരുന്നു. ഇവിടെ വന്നു റിട്ടയർമെന്റ് കഴിഞ്ഞിട്ട് പുള്ളി ആക്റ്റീവ് ആയിരുന്നു.

ആലുവയിലാണ് ഞങ്ങള്‍. അവിടെയും കൂട്ടുകാരുടെ ഒരു സർക്കിൾ ഉണ്ടായിരുന്നു. പെട്ടെന്ന് ആണ് 64-മത്തെ വയസിൽ ഓഫര്‍ കിട്ടി. ഞാന്‍ പോകാന്‍ പറഞ്ഞു. അത് ഒരു ബബ്ലി പ്രകൃതം ഒക്കെ കണ്ട് ആണ് വിളി വന്നത്. ഇത്ര വലിയ മേജര്‍ കഥാപത്രം ആണ് എന്നൊന്നും അറിഞ്ഞിരുന്നില്ല. ” ഇരുവരും പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button