
മുഖ്യധാര സിനിമയിലെ ഹിറ്റ് ഫിലിം മേക്കഴ്സ് എല്ലാം തന്നെ ഇപ്പോള്‍ നടനായും നിര്‍മ്മാതാവും മിന്നി തിളങ്ങുന്ന സാഹചര്യമാണ് മലയാള സിനിമയിലുള്ളത്. ബാച്ച്ലര്‍ പാര്‍ട്ടി ഉള്‍പ്പടെ അഞ്ചോളം സിനിമകള്‍ നിര്‍മ്മിച്ച അമല്‍ നീരദ് എന്ന സംവിധായകന്‍ സിനിമ നിര്‍മ്മിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ്.
‘എനിക്ക് വ്യക്തിപരമായി സ്ട്രെസ് കുറവാണ്. നമ്മള്‍ സ്വന്തം പണം കളയുന്നതല്ലേ മറ്റൊരാളിന്റെ പണം കളയുന്നതിലും ഭേദം. അത് പോലെ മറ്റൊരാള്‍ക്ക് പണം ഉണ്ടാക്കി കൊടുക്കുന്നതിലും സുഖമുള്ള കാര്യമാണ് സ്വന്തമായി പണമുണ്ടാക്കാന്‍ പറ്റുന്നത്. നേരെത്തെ മലയാള സിനിമയുടെ വാര്‍ഷിക അവലോകനം വരുമ്പോള്‍ ഇത്ര കോടിയുടെ നഷ്ടം എന്നായിരുന്നു പത്രങ്ങളില്‍ സ്ഥിരം വരുന്ന വാര്‍ത്ത. പക്ഷെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാള സിനിമ നഷ്ടങ്ങളുടെ കണക്കില്‍ നിന്ന് വിജയങ്ങളുടെ കണക്കിലേക്ക് മാറിയിട്ടുണ്ട്. അത് ഏതായാലും ശുഭകരമായ കാര്യമാണ്. അമല്‍ നീരദ് പറയുന്നു. ‘വരത്തന്‍’ എന്ന ചിത്രമാണ് അമല്‍ നീരദ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. ബോക്സോഫീസില്‍ ഗംഭീര വിജയം നേടിയ ചിത്രത്തിന്റെ നിര്‍മ്മാതാവും അമല്‍ നീരദ് ആയിരുന്നു. അന്‍വര്‍ റഷീദിന്റെ ട്രാന്‍സ് എന്ന സിനിമയുടെ ഫോട്ടോഗ്രാഫി ചെയ്തിരിക്കുന്നതും അമല്‍ നീരദാണ്.
Post Your Comments