നഗ്നത മറയ്ക്കാന്‍ നടിയെ സാരി ഉടുപ്പിച്ച് സദാചാരക്കാര്‍

കാണുന്നവരുടെ കണ്ണിലാണ് അശ്ലീലമെന്നും സ്ത്രീകളുടെ വ്യക്തിത്വത്തെയും തീരുമാനങ്ങളെയും നിര്‍ണ്ണയിക്കുന്നത് അവള്‍ ധരിക്കുന്ന വസ്ത്രമല്ലെന്നും ചൂണ്ടിക്കാട്ടി സദാചാരക്കാര്‍ക്ക് മറുപടിയുമായി ആരാധകരും

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് നടി കിയാര അദ്വാനി. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ദബ്ബു രത്‌നാനിയുടെ കലണ്ടര്‍ ഫോട്ടോഷൂട്ടിലെ നടിയുടെ ചിത്രം വിമര്‍ശനത്തിനു ഇരയായിരിക്കുകയാണ്.

ഇലയുടെ മറവില്‍ നഗ്നയായി നില്‍ക്കുന്ന കിയാരയുടെ ചിത്രം സദാചാരവാദികള്‍ക്ക് അത്ര തൃപ്തിആയില്ല. അതുകൊണ്ട് തന്നെ ഫോട്ടോഷോപ്പ് ചെയ്ത് നടിയെ വസ്ത്രം ധരിപ്പിക്കുകയായിരുന്നു ഇവര്‍. സാരിയും ഷര്‍ട്ടുമടക്കം താരത്തെ അണിയിച്ചിരിക്കുകയാണ് ഫോട്ടോഷോപ്പ് വീരന്മാര്‍.

കാണുന്നവരുടെ കണ്ണിലാണ് അശ്ലീലമെന്നും സ്ത്രീകളുടെ വ്യക്തിത്വത്തെയും തീരുമാനങ്ങളെയും നിര്‍ണ്ണയിക്കുന്നത് അവള്‍ ധരിക്കുന്ന വസ്ത്രമല്ലെന്നും ചൂണ്ടിക്കാട്ടി സദാചാരക്കാര്‍ക്ക് മറുപടിയുമായി ആരാധകരും എത്തുകയാണ്.

Share
Leave a Comment