മലയാള സിനിമാഗാനലോകത്ത് അടുത്തിടെ ശ്രദ്ധിക്കപ്പെട്ട ഭാവഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണൻ. ഭാവസാന്ദ്രമായി ഹരീഷ് ശിവരാമകൃഷ്‍ണൻ പാടുന്ന ഗാനങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഹരീഷ് ശിവരാമകൃഷ്‍ണൻ പാടിയ കവര്‍ സോംഗുകള്‍ക്കായി കാത്തിരിക്കുന്ന സംഗീതാസ്വാദകർ ഏറെയാണ്. എന്നാൽ ആരാധകരെ പോലെ തന്നെ താരത്തിന് വിമർശകരുമുണ്ട്.
മലയാളത്തിലെ മനോഹര ഗാനങ്ങള്‍ വലിച്ചു നീട്ടി നശിപ്പിക്കുകയാണെന്നാണ് ചിലര്‍ ഹരീഷ് ശിവരാമകൃഷ്‍ണനെ വിമര്‍ശിക്കുന്നത്. ഇങ്ങനെ വിമർശിക്കുന്ന വിമര്‍ശകര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഈ ഗായകൻ. സെല്‍ഫ് ട്രോള്ളിലൂടെയാണ് ഹരീഷ് ശിവരാമകൃഷ്‍ണൻ മറുപടി നല്‍കിയിരിക്കുന്നത്.
”ഏതു പാട്ടും വിശ്വസ്‍തതയോടെ വലിച്ചു നീട്ടി പൊതിഞ്ഞു കൊടുക്കപ്പെടും. മനസ്സില്‍ പതിഞ്ഞ പഴയ ഗാനം ആണെങ്കില്‍ തികച്ചും സൌജന്യമായി. ബന്ധപ്പെടുക, എലാസ്‍ട്രിക്ക് ഏട്ടൻ, ഷൊറണൂര്‍.” എന്നാണ് ഹരീഷ് ശിവരാമകൃഷ്‍ണൻ എഴുതിയിരിക്കുന്നത്. ഹരീഷ് ശിവരാമകൃഷ്‍ണന്റെ സെല്‍ഫ് ട്രോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. കവര്‍ സോംഗ് ഇറക്കാതെ സ്വന്തം ഗാനങ്ങള്‍ ഇറക്കണമെന്ന് ചില ആരാധകര്‍ ആവിശ്യപെട്ടു.
Leave a Comment