അതിശക്തമായ കഥാപാത്രങ്ങളും അവിസ്മരണീയമായ ഒട്ടേറെ നിമിഷങ്ങളും പ്രേക്ഷകർക്ക് സമ്മാനിച്ച ബോളിവുഡ് മാദക സുന്ദരി രവീണ ടണ്ടൻ തന്റെ 20 വർഷത്തെ ഇടവേളക്ക് ശേഷം അഭിനയ രംഗത്തേക്കെത്തുന്നു.
90 കളിൽ ബോളിവുഡിലും തമിഴ്, തെലുങ്ക് ഭാഷകളിലും നിറഞ്ഞ് നിന്ന താരം ദേശീയ പുരസ്കാരമുൾപ്പെടെയുള്ളവ സ്വന്തമാക്കിയിട്ടുണ്ട്.
കെജിഎഫ് ടുവിലൂടെയാകും ഇന്ത്യൻ പ്രധാനമന്ത്രിയായി താരം തന്റെ തിരിച്ചുവരവ് നടത്തുന്നത്. കെജിഎഫിന്റെ കഥ തനിക്ക് ഏറെ ഇഷ്ടമായെന്നും താരം വ്യക്തമാക്കി.
ആദ്യ ഭാഗം പോലും കാണാതെയാണ് താൻ ചിത്രത്തിന്റെ ഭാഗമാകാൻ സമ്മതിച്ചതെന്നും രവീണ വ്യക്തമാക്കി. കെജിഎഫ് ടുവിൽ സഞ്ജയ് ദത്താണ് വില്ലനായെത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നത്.
അതിശക്തമായ കഥാപാത്രമാണ് തനിക്ക് കെജിഎഫിൽ ഉള്ളതെന്നും താരം പറഞ്ഞു.
Post Your Comments