
മലയാളികളുടെ പ്രിയതാരം രമ്യ നമ്പീശൻ സംവിധായകയുടെ കുപ്പായമണിഞ്ഞു, ലിംഗ സമത്വം അഥവാ സ്ത്രീ, പുരുഷ സമത്വം എന്തെന്ന് വ്യക്തമാക്കുന്നതാണ് രമ്യ നമ്പീശൻ സംവിധായം ചെയ്ത ഹ്രസ്വചിത്രം അൺഹൈഡ്.
മഞ്ജു വാര്യർ, കാർത്തിക് സുബ്ബരാജ്, വിജയ് സേതുപതി എന്നീ പ്രമുഖർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്.
ഇവർ തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ പുറത്തുവിട്ട വീഡിയോ തരംഗമാകുകയാണ്. ശ്രിത ശിവദാസും രമ്യ നമ്പീശനുമാണ് ഹ്രസ്വചിത്രത്തിൽ അഭിനേതാക്കളായെത്തുന്നത്.
പീഡനങ്ങളും , ചൂഷണങ്ങളും അസമത്വങ്ങളും നിനനിൽക്കുന്ന ഈ ലോകത്ത് നിന്ന് അവൾ ഓടി ഒളിക്കണോ അതോ പോരാടണമോ ? പെണ്ണിന്റെ ഉടൽ മറച്ച് വച്ചാലും പിച്ചിച്ചീന്തപ്പെടുന്നു, കൂടാതെ സ്വന്തം കിടപ്പറക്കുള്ളിലും സ്ത്രീകൾ അതിക്രമങ്ങൾ നേരിടുന്നു എന്നിങ്ങനെ വർത്തമാനകാല ജീവിതത്തിൽ സ്ത്രീകൾ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കു നേരെയും ചോദ്യം ഉയർന്നു വരുന്നുണ്ട്.
ബദ്രി വെങ്കടേഷ് സംഭാഷണവും രാഹുൽ സുബ്രഹ്മണ്യൻ സംഗീതവും ചെയ്തിരിയ്ക്കുന്നു. യൂ ട്യൂബിൽ ട്രെൻഡിങ്ങായി മുന്നേറുകയാണ് അൺഹൈഡ്. വെള്ളിത്തിരയിലെ മിന്നും നായികയുടെ ആദ്യ സംവിധാനവും വൈറലാകുകയാണ്.
Post Your Comments