CinemaLatest News

കൂടുതൽ പ്രതിരോധത്തിലായി ആഷിഖ് അബു ഉൾപ്പെടുന്ന കരുണ സം​ഗീതനിശ വിവാദം: സന്ദീപ് വാര്യരുടെ പരാതിയിൽ ക്രൈെംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

കൊച്ചി സിറ്റി പോലീസ് കമ്മിഷ്ണർ വിജയ് സാഖറെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്

ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണം ശക്തമായിരിക്കേ കരുണ സം​ഗീത നിശ വിഷയത്തിൽ ക്രൈെംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. സന്ദീപ് വാര്യരുടെ പരാതിയിൽ കൊച്ചി സിറ്റി പോലീസ് കമ്മിഷ്ണർ വിജയ് സാഖറെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള ധനസമാഹാരത്തിനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകരായ സം​ഗീത സംവിധായകൻ ബിജിപാലും ആഷിഖ് അബുവും വ്യക്തമാക്കിയത്.

2019 നവംബർ 1 നാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാൽ മാസങ്ങൽ കഴിയ്ഞ്ഞിട്ടും പണം നൽകിയില്ല , തട്ടിപ്പ് നടന്നെന്ന് സോഷ്യൽ മീഡിയയിലടക്കം പരാതി രൂക്ഷമായ സാഹചര്യത്തിൽ സംഘാടകർ ആറ് ലക്ഷം രൂപയുടെ ചെക്ക് നൽകിയിരുന്നു. ‌

കൂടാതെ വിശദീകരണക്കുറിപ്പുമായി ആഷിഖ് അബു ഫേസ്ബുക്കിൽ കുറിപ്പെഴുതുകയും ചെയ്തിരുന്നു. എന്നാൽ ഹൈബി ഈഡൻ കൂടി രം​ഗത്തെത്തിയതോടെ ആഷിഖ് അബു ഉൾപ്പെടെയുള്ളവർ വൻ പ്രതിരോധത്തിലാവുകയായിരുന്നു.

കൃത്യമായ കണക്കുകളും , ചിലവുകളും വ്യക്തമാക്കാതിരുന്നതോടെയാണ് ആഷിഖ് അബു ഉൾപ്പെടെയുള്ളവർ സംശയത്തിന്റെ നിഴലിലായത്. .

shortlink

Related Articles

Post Your Comments


Back to top button