CinemaGeneralLatest NewsMollywoodNEWS

ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കുന്നവരോട് എന്‍റെ നായിക ആകണമെന്ന് പറയുമ്പോള്‍: ഇന്ദ്രന്‍സ് തുറന്നു പറയുന്നു

ഓരോ നായിക നടിമാര്‍ക്കും അവരുടെ നിലനില്‍പ്പല്ലേ പ്രധാനം

മലയാളത്തില്‍ ഹാസ്യ താരങ്ങളുടെ നായികയാകാന്‍ പലരും മടി കാണിച്ചിട്ടുണ്ട്. അതിനെതിരെ വലിയ പ്രതിഷേധം നിലനില്‍ക്കുമ്പോഴും തന്റെ നായികയാകാന്‍ വിസമ്മതിച്ചവരെ ന്യായീകരിക്കുകയാണ് നടന്‍ ഇന്ദ്രന്‍സ്. ഇന്ദ്രന്‍സിന്റെ നായിക വേഷം ചില നടിമാര്‍ നേരത്തെ വിസമ്മിച്ചതിനെ മുന്‍നിര്‍ത്തിയായിരുന്നു അവതാരകന്റെ ചോദ്യം.

നായിക നടിമാരുടെ നിലനില്‍പ്പ് അവര്‍ക്ക് പ്രധാനമാണെന്നും ദുല്‍ഖര്‍ സല്‍മാനെ പോലെയുള്ള നടന്മാരുടെ നായികയാകണമെന്നു ആഗ്രഹിച്ചു വരുന്ന നടിയോട് എന്റെ നായിക ആകണമെന്നൊക്കെ പറഞ്ഞാല്‍ അവര്‍ക്കത് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നുമാണ് ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രന്‍സ് വിനയത്തോടെ പങ്കുവെയ്ക്കുന്നത്.

ഇന്ദ്രന്‍സിന്റെ വാക്കുകള്‍

‘ഓരോ നായിക നടിമാര്‍ക്കും അവരുടെ നിലനില്‍പ്പല്ലേ പ്രധാനം, വിവാഹമൊക്കെ കഴിഞ്ഞു ചിലപ്പോള്‍ അഭിനയിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ അവര്‍ക്ക് മുന്നില്‍ വളരെ കുറഞ്ഞ ഒരു കരിയര്‍ മാത്രമേ ഉണ്ടാകൂ. അപ്പോള്‍ അവര്‍ക്കും ഉണ്ടാകും മോഹങ്ങള്‍, ദുല്‍ഖര്‍ സല്‍മാന്റെയൊക്കെ നായികയാകാന്‍ ആഗ്രഹിക്കുന്ന അവരോട് ഇന്ദ്രന്‍സിന്റെ നായികയാകാമോ എന്നൊക്കെ ചോദിച്ചാല്‍ അവര്‍ക്കും ദേഷ്യം വരില്ലേ. ഒരു നായികമാരും എന്റെ നായികയാകാന്‍ താല്‍പ്പര്യമില്ല എന്ന് പറഞ്ഞിട്ടുണ്ടാവരുതേ എന്ന് വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്’.

shortlink

Related Articles

Post Your Comments


Back to top button