ഉപ്പും മുളകും എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ ആരാധക പ്രീതി നേടിയ നടിയാണ് നിഷ സാരംഗ്. താരം ലിവിങ് റിലേഷനിൽ ആണെന്ന് ഗോസിപ്പ് പ്രചരിച്ചിരുന്നു. മുൻപ് പ്രചരിച്ച ഗോസിപ്പിക്കുകളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ അവതാരക ചോദിച്ചപ്പോള്‍ നിശയുടെ മറുപടി ഇങ്ങനെ.. ”ഗോസിപ്പുകൾക്ക് എന്നെ അറിയാവുന്നവർ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നവർ പ്രചരിപ്പിക്കട്ടെ. പക്ഷേ ഒന്ന് ചിന്തിക്കുക, നിങ്ങൾക്കും ഒരു കുടുംബമുണ്ട്. അവർക്കും ഇതേപോലെ എന്തെങ്കിലും കേൾക്കേണ്ടി വരുമ്പോൾ മാത്രമേ ആ സങ്കടം മനസിലാവുകയുള്ളൂ” . .
പേര് നിഷ സാരംഗ് എന്നാണെങ്കിലും, ശരിക്കുള്ള പേര് നിഷാമോൾ കെ എസ് എന്നാണെന്നും താരം പറഞ്ഞു. ”പ്രായം കൂടുമ്പോൾ കേൾക്കുന്നവർക്ക് എന്തോ പോലെ തോന്നില്ലേ അതു കൊണ്ടാണ് നിഷ സാരംഗ് ആയി മാറിയത്. അച്ഛന്റെ പേര് ശാരംഗധരൻ എന്നാണ്. നിഷ ശാരംഗധരൻ എന്ന് വിളിക്കാൻ ബുദ്ധിമുട്ടാകും എന്നുള്ളത് കൊണ്ട് പേര് ഇങ്ങനെ ആകട്ടെയെന്ന് കരുതി” താരം പങ്കുവച്ചു.
Post Your Comments