ഭക്തി നിർഭരമായ നിറദീപം ആൽബത്തിന്റെ പുതിയ ഭക്തിഗാനം പുറത്തിറങ്ങി. കൃഷ്ണനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഈ മനോഹരഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ഊതുകാട് വെങ്കടസുബ്ബയ്യർ ആണ്. സംസ്കൃതത്തിൽ രചിക്കപ്പെട്ട വരികൾ മോഹന രാഗത്തിൽ ആലപിച്ചിരിക്കുന്നത് ഗോപിക വർമ്മയാണ്.
ശബ്ദസൗന്ദര്യമെന്നപോലേ കാഴ്ചയ്ക്കും മനോഹാരിത നിറച്ചാണ് ഗാനത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഭക്തി സാന്ദ്രമായ ഒരു പശ്ചാത്തലം ഗാനത്തിന് അനുസൃതമായി ഒരുക്കിയിരിക്കുന്നു. രാജേഷ് ദുർഗ്ഗയാണ് ക്യാമറ. ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടൈൻമെന്റ്സ് ആണ് വീഡിയോ റീലീസ് ചെയ്തിരിക്കുന്നത്.
Post Your Comments