ഒരു കാലത്ത് ഒരേ സമയം രണ്ട് സിനിമകള്‍ ചെയ്യുക എന്നതായിരുന്നു മമ്മൂട്ടി എന്ന സൂപ്പര്‍ താരത്തിന്റെ രീതി. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമ താനിയാവര്ത്തനം അദ്ദേഹം താല്പര്യത്തോടെ ചെയ്തു തീര്‍ത്ത സിനിമയായിരുന്നില്ല. ഫാസില്‍ സംവിധാനം ചെയ്ത മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന സിനിമയും തനിയാവര്‍ത്തനവും ഏകദേശം ഒരേ സമയത്ത് ചിത്രീകരിച്ച സിനിമയായിരുന്നു അത് കൊണ്ടുതന്നെ തനിയാവര്‍ത്തനം എന്ന സിനിമയ്ക്ക് വേണ്ടി പരിമിതമായ സമയമേ മമ്മൂട്ടി നല്കിയിരുന്നുള്ളൂ. ആ സമയത്ത് മമ്മൂട്ടിക്ക് ഒരു ബോക്സോഫീസ് ഹിറ്റ് അനിവാര്യമായതിനാല്‍ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന സിനിമയോടായിരുന്നു കൂടുതല്‍ താത്പര്യം.
രാപ്പകല്‍ വിശ്രമം ഇല്ലാതെ ചിത്രീകരിച്ച തനിയാവര്‍ത്തനത്തിനു വേണ്ടി പന്ത്രണ്ട് ദിവസം മാത്രമാണ് മമ്മൂട്ടി ഡേറ്റ് നല്‍കിയത്. തനിയാവര്‍ത്തനം ഒരു ബോക്സോഫീസ് വിജയമാകുമെന്നതില്‍ മമ്മൂട്ടി വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല, ഒരു ഹിറ്റ് എന്ന നിലയില്‍ മമ്മൂട്ടിയുടെ പ്രതീക്ഷ ഫാസിലിന്റെ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തോടായിരുന്നു’. മമ്മൂട്ടിയുടെ പ്രതീക്ഷ പോലെ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ ഗംഭീര വിജമായമായി. തനിയാവര്‍ത്തനം സിനിമാ നിരൂപകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
Post Your Comments