മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘റാമിന്റെ’ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പ്രമേയത്തിന് പ്രചോദനമായ ഒരു സംഭവം ഒരിക്കല്‍ ലോകത്ത് നടന്നിട്ടുണ്ടെന്നും ഇത് സംവിധായകനാകും മുമ്പ് തന്നെ തന്റെ മനസിലുള്ള കഥയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ജീത്തു ജോസഫ്.
”ഞാന്‍ സിനിമയില്‍ വരുന്നതിന് മുമ്പേ എന്റെ മനസിലുണ്ടായിരുന്ന ചിന്തയാണ് റാമിന്റേത്. ഈ കഥയ്ക്ക് പ്രചോദനമായ ഒരു സംഭവം ഈ ലോകത്ത് നടന്നിട്ടുണ്ട്. അത് വായിച്ച് അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് റാം എഴുതിയത്. പക്ഷേ അതിനൊരു ഫ്രെയിമുണ്ടാക്കാനും വണ്‍ലൈന്‍ പൂര്‍ത്തിയാക്കാനും എനിക്ക് ഏറെ സമയം ആവശ്യമായി വന്നു” ഒരു പത്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ജീത്തു പറഞ്ഞു.
മാസ് സ്വഭാവമുള്ള ഈ ആക്ഷന്‍ ചിത്രത്തിന് നൂറോളം ദിവസങ്ങളാണ് മോഹന്‍ലാല്‍ നീക്കിവെച്ചിട്ടുള്ളത്. 25 കോടി രൂപയ്ക്കു മുകളിലാണ് ബജറ്റ് കണക്കാക്കുന്നത്.മോഹൻലാൽ പുത്തൻഗെറ്റപ്പിൽ വരുന്ന ചിത്രത്തിൽ നായികാ വേഷത്തില്‍ തൃഷ എത്തുന്നു. പ്രാചി ടെഹ്‌ലാന്‍, ഇന്ദ്രജിത്ത്, സുരേഷ് മേനോന്‍, സിദ്ദിഖ്, ദുര്‍ഗ കൃഷ്ണ എന്നിവരും ചിത്രത്തിൽഅണിനിരക്കുന്നു. രമേഷ് പി പിള്ളയും സുധന്‍ എസ് പിള്ളയും ചേര്‍ന്ന് അഭിഷേക് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
പൂജ റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നതിനാണ് ഇപ്പോള്‍ അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. കേരളത്തിലെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി സംഘം ഉടന്‍ വിദേശ ലൊക്കേഷനുകളിലേക്ക് നീങ്ങുമെന്നാണ് വിവരം. ഇസ്താംബൂള്‍, ലണ്ടന്‍,കെയ്‌റോ തുടങ്ങിയ രാജ്യങ്ങൾ ഷൂട്ടിംഗിനായി നിശ്ചയിച്ചിട്ടുണ്ട്.
Post Your Comments