പുതിയൊരു ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ് മലയാളികളുടെ പ്രിയ സോഷ്യൽമീഡിയാതാരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്.ഇന്നലെ തിരുവനന്തപുരം വെള്ളയമ്പലത്തുള്ള അവരുടെ ഡാൻസ് അക്കാദമിയായ താരാ കല്യാൺ ഡാൻസ് സ്കൂളിൽ വച്ചു നടന്ന ഹൽദി ചടങ്ങ് പാട്ടിന്റെയും നൃത്തത്തിന്റെയും രംഗഭൂമിയായി മാറി.
മഞ്ഞ നിറമുള്ള സാരിയിൽ ചുവന്ന സിംപിൾ ഡിസൈൻ വർക്കുമായി അതീവ സുന്ദരിയായി സൗഭാഗ്യ എത്തിയത് പ്രതിശ്രുത വരൻ അർജുനൊപ്പമാണ്.
ഡാൻസ് അക്കാദമിയിലെ വിദ്യാർത്ഥികളാണ് ഹൽദി ചടങ്ങുകൾ ഒരുക്കിയത്.അടുത്ത ബന്ധുക്കളും ശിഷ്യരും മാത്രം പങ്കെടുത്ത ചടങ്ങിൽ സൗഭാഗ്യയ്ക്കൊപ്പം നൃത്തമാടി രംഗം കൊഴുപ്പിക്കുകയായിരുന്നു അർജുനും സൗഭാഗ്യയുടെ മുത്തശ്ശിയും നടിയുമായ സുബ്ബലക്ഷ്മിയും!
നാളെ ഗുരുവായൂർ ക്ഷേത്രത്തിലാണ് ഇരുവരുടെയും വിവാഹച്ചടങ്ങുകൾ. അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റെയും മകളാണ് സൗഭാഗ്യ.
Post Your Comments