മാമ്പഴക്കാലം, തുറുപ്പുഗുലാന്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പരിചിതനായ നടനും തമിഴ് സംവിധായകനുമായ രാജ്കപൂറിന്റെ മകന് ഷാരൂഖ് കപൂര്‍ അന്തരിച്ചു. 23 വയസ്സായിരുന്നു. തിങ്കളാഴ്ച മെക്കയില്‍ വച്ച് ശ്വാസ തടസ്സത്തെ തുടര്‍ന്നായിരുന്നു മരണം. അമ്മ സജീല കപൂറിനൊപ്പം മെക്കയില്‍ തീര്‍ഥയാത്ര പോയതായിരുന്നു ഷാരൂഖ്. അവിടെ വച്ച് ശ്വാസതടസം അനുഭവപ്പെടുകയും വിറക്കുകയുമായിരുന്നു. എന്നാല്‍ കാലാവസ്ഥ മാറിയതിന്റെ ബുദ്ധിമുട്ടായിരിക്കും എന്നാണ് അമ്മ ചിന്തിച്ചത്. അപ്പോഴേക്കും ജീവന് നഷ്ടപ്പെടുകയായിരുന്നു.
മൃതദേഹം ചെന്നൈയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. പഠനം പൂര്‍ത്തിയാക്കിയശേഷം മകന് ഷാരൂഖും സിനിമയിലെത്തണമെന്ന് രാജ്കപൂര്‍ ആഗ്രഹിച്ചിരുന്നു.
ഉത്തമരാക്ഷസ, അവള് വരുവാളാ, ആനന്ദ പൂങ്കാട്ടരെ തുടങ്ങിയ ചിത്രങ്ങള്‍ രാജ് കപൂര്‍ സംവിധാനം ചെയ്തിട്ടുണ്ട്.
Post Your Comments