തീവണ്ടി എന്ന ചിത്രമാണ് സംയുക്ത മേനോന്‍ എന്ന നടിയെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയാക്കിയത്. ആദ്യ സിനിമ പോപ് കോണ്‍ ആയിരുന്നുവെങ്കിലും ടോവിനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രമാണ് സംയുക്തയ്ക്ക് ജനപ്രീതി നല്‍കിയത്. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം എന്ന ചിത്രത്തിലാണ് സംയുക്ത ഒടുവിലായി നായികാ വേഷം ചെയ്തത്. സിനിമയിലേക്ക് വരും മുന്‍പേ ഡോക്ടറാകാന്‍ മോഹിച്ച തന്റെ ഭൂതകാല അനുഭവം ഒരു സിനിമാ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംയുക്ത പങ്കുവെയ്ക്കുകയാണ്.
‘ഞാന്‍ ഡോക്ടര്‍ ആകണമെന്ന് എല്ലാക്കാലത്തും ആഗ്രഹിച്ച അമ്മമ്മയായിരുന്നു എനിക്കും ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. ഞാന്‍ ഡോക്ടറാകാന്‍ എന്ട്രന്‍സ് എഴുതി. പക്ഷെ കിട്ടിയില്ല. വിട്ടു കൊടുക്കില്ലെന്ന വാശിയില്‍ വീണ്ടുമെഴുതി. അതും കിട്ടിയില്ല, എങ്കില്‍ വാങ്ങിയിട്ടേയുള്ളൂ എന്ന വാശിയില്‍ ഫുള്‍ ടൈം കോച്ചിംഗിന് ശ്രദ്ധ കേന്ദ്രീകരിച്ചു. വേറെയൊരു കോഴ്സിനും ചേരാതെ എന്ട്രന്‍സ് പഠനം’.
‘പഠനത്തിന്‍റെ വിരസതയകറ്റാന്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഇടുമായിരുന്നു. അങ്ങനെയൊരു ദിവസം എന്‍റെ ഫോട്ടോ കണ്ടു വനിതയില്‍ നിന്ന് മോഡലിംഗ് ചെയ്യാന്‍ ക്ഷണം കിട്ടി എങ്കില്‍ പിന്നെ ചെയ്തു നോക്കാമെന്ന് ഞാനും കരുതി. ശേഷം സിനിമയിലേക്ക് വിളി വന്നു. ആ സമയത്താണ് എന്‍റെ മെഡിക്കല്‍ പരീക്ഷയുടെ റിസള്‍ട്ട് വന്നത്. വേണമെങ്കില്‍ കേരത്തില്‍ തന്നെ എനിക്ക് അഡ്മിഷന്‍ കിട്ടുമായിരുന്നു. പക്ഷെ സിനിമയുടെ തിരക്കുകള്‍ കാരണം ചേരാന്‍ കഴിഞ്ഞില്ല. അഭിനയം മതി എന്നായിരുന്നു എന്റെ തീരുമാനം’.
Post Your Comments